സഹകരണ മേഖലയെ തകർക്കുവാൻ എൽഡിഎഫ് ഗൂഢനീക്കം നടത്തുന്നു: യുഡിഎഫ്



സഹകരണ മേഖലയെ തകർക്കുവാൻ ഇടതുപക്ഷം ഗുഢനീക്കം നടത്തുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

മീനച്ചിൽ താലൂക്കിലെ സഹകരണ സ്ഥാപനങ്ങൾ തമ്മിൽ ഉണ്ടാക്കിയ ഉടമ്പടി ലംഘിച്ചു കൊണ്ട് ലാഭത്തിൽ പ്രവർത്തിക്കുകയും ലാഭവീതം അംഗങ്ങൾക്ക് കൃത്യമായി വിതരണം ചെയ്യുകയും ചെയ്തു കൊണ്ടിരിക്കുന്ന തലപ്പലം സർവീസ് സഹകരണ ബാങ്കിനെതിരെ രാഷ്ട്രീയ പ്രേരിതമായി ആരോപണം ഉന്നയിച്ചുകൊണ്ട് എൽഡിഎഫ് ജില്ലാ കൺവീനർ ലോപ്പസ് മാത്യുവിന്റെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ സമരം ഇതിന്റെ തെളിവാണെന്നും യുഡിഫ്‌നേതാക്കൾ പാലായിൽ പത്രസമ്മേളനത്തിൽ ആരോപിച്ചു.

അഴിമതി നടന്നിട്ടുള്ള സഹകരണ സ്ഥാപനങ്ങളെ സംബന്ധിച്ച് രാഷ്ട്രീയ ഭേദമന്യേ അന്വേഷണം നടത്തുന്നതിൽ വിരോധമില്ലെന്നും നേതാക്കൾ പറഞ്ഞു.

എന്നാൽ യുഡിഎഫ് ഭരിക്കുന്ന സഹകരണ സംഘങ്ങളെ പ്രതിക്കൂട്ടിൽ ആക്കുവാൻ അനാവശ്യമായ പരാതികളും ആരോപണങ്ങളും ഉന്നയിച്ചുകൊണ്ട് ഭരണത്തിന്റെ തണലിൽ സംഘങ്ങളെപിരിച്ചു വിട്ടുകൊണ്ട് പിടിച്ചടക്കുവാൻ എൽഡിഎഫ് നടത്തുന്ന ഗൂഢനീക്കം അവസാനിപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

തലപ്പലം സർവീസ് സഹകരണ ബാങ്കിനെ പിരിച്ചുവിടാൻ എൽഡിഎഫ് നടത്തിയ ഗൂഡനീക്കത്തെ കോടതി തടഞ്ഞതിന്റെ പേരിലാണ് ഇപ്പോൾ യുഡിഎഫ് ഭരണം നിലനിൽക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.




കരുവന്നൂർ ബാങ്കിന്റെ അഴിമതി വാർത്തകളുടെ അടിസ്ഥാനത്തിൽ നിക്ഷേപകർ ഭീതിയിലാണ്ടിരിക്കുമ്പോൾ മറ്റ് സഹകരണ ബാങ്കുകളിലെ നിക്ഷേപകരെ ഭിതി പ്പെടുത്തുവാൻ  എൽഡിഎഫിന്റെ നേതൃത്വത്തിൽ നടത്തുന്ന സമരാഭസത്തെക്കുറിച്ച് സഹകരണ വകുപ്പ് മന്ത്രി മറുപടി പറയണമെന്നും സഹകരണ മേഖലയുടെ നിലനിൽപ്പ് കർഷകരുടെയും, സാധരണക്കാരന്റെയും നിലനിൽപ്പിന്റെ പ്രശ്നമാണെന്നും ഈ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തരമായി ഗവൺമെന്റ് ഇടപെടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

പത്രസമ്മേളനത്തിൽ യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, തലപ്പലം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സജി ജോസഫ്, കോൺഗ്രസ് പാലാ ബ്ലോക്ക് പ്രസിഡണ്ട് എൻ സുരേഷ്, രാമപുരം ബ്ലോക്ക് പ്രസിഡണ്ട് മോളി പീറ്റർ, കേരളാ കോൺഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാട്, ആർ പ്രേംജി, ഷോജി ഗോപി തുടങ്ങിയവർ പങ്കെടുത്തു.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments