കാറ്റില്‍ മാമ്പഴങ്ങള്‍ തുരുതുരാ... സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിലെ മാവില്‍ നിന്ന് വീണ മാമ്പഴം പെറുക്കാന്‍ വഴിയാത്രക്കാരുടെ മത്സരം



 വേനല്‍ മഴയ്‌ക്കൊപ്പം എത്തിയ ശക്തമായ കാറ്റില്‍ സിവില്‍ സ്റ്റേഷന് പിന്നിലെ കൂറ്റന്‍ മാവില്‍ നിന്ന് മാമ്പഴങ്ങള്‍ തുരുതുരാ വീണതോടെ, മഴയെയും കാറ്റിനെയും മറന്ന് മാമ്പഴം പെറുക്കാന്‍ വഴിയാത്രക്കാരുടെ മത്സരം. വ്യാഴാഴ്ച വൈകുന്നേരം മഴയ്ക്ക് മുന്നോടിയായി കാറ്റ് വീശിയപ്പോഴാണ് സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിലെ മാവില്‍ നിന്ന് പഴുത്തുപാകമായ മാങ്ങകള്‍ റോഡിലേക്കും പരിസരത്തേക്കും വീണത്. മാങ്ങ വീഴാന്‍ തുടങ്ങിയതോടെ അതുവഴി പോയ യാത്രക്കാരും സ്ത്രീകളും സമീപത്തെ വ്യാപാരികളും തിരക്കുകളെല്ലാം മാറ്റിവെച്ച് മാമ്പഴവേട്ടയില്‍ പങ്കുചേര്‍ന്നു. 


ആവേശം മൂത്തതോടെ റോഡിലൂടെ വന്ന വാഹനങ്ങള്‍ കൈകാണിച്ചു നിര്‍ത്തിച്ച് വരെ ചിലര്‍ മാങ്ങ പെറുക്കിക്കൂട്ടി. ഇത് കണ്ട് മറ്റ് ഡ്രൈവര്‍മാരും യാത്രക്കാരും അമ്പരന്നെങ്കിലും മാമ്പഴത്തിന്റെ മധുരം തേടിയുള്ള ഈ ‘മത്സരത്തിന്’ എല്ലാവരും സാക്ഷികളായി. ചിലര്‍ കൈവശമുണ്ടായിരുന്ന ബാഗുകളിലും കൂടുകളിലുമാണ് മാങ്ങകള്‍ ശേഖരിച്ചത്. മഴ കനക്കുന്നതിന് മുന്‍പേ മിക്കവരും കൈനിറയെ മാങ്ങകളുമായി മടങ്ങി. മഴയും കാറ്റുമുള്ളപ്പോള്‍ സുരക്ഷിതമായ ഇടങ്ങളില്‍ അഭയം പ്രാപിക്കണമെന്ന ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കെയാണ്, മാമ്പഴത്തിന്റെ മധുരത്തിന് മുന്നില്‍ പ്രകൃതിക്ഷോഭത്തിന്റെ ഭീതിയൊഴിയുന്ന കാഴ്ചയ്ക്ക് നഗരം സാക്ഷ്യം വഹിച്ചത്. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments