വയലില്‍ വോളി: പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സെമിയില്‍



സെന്റ് തോമസ് കോളേജില്‍ നടന്നുവരുന്ന 43 മത് ബിഷപ്പ് വയലില്‍ ഇന്റര്‍കോളേജിയേറ്റ് വോളിബോള്‍ ടൂര്‍ണമെന്റില്‍ പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജ് സെമിഫൈനലില്‍ പ്രവേശിച്ചു. 

ഇന്ന് രാവിലെ നടന്ന മത്സരത്തില്‍ അഞ്ചു സെറ്റ് നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തിന് ഒടുവില്‍ സി.എം.എസ് കോളേജ് കോട്ടയത്തിനെ രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്ക് കീഴടക്കി സെന്റ് സ്റ്റീഫന്‍സ് കോളേജ് പത്തനാപുരം സെമിയില്‍ എത്തി. (സ്‌കോര്‍ 25 -19, 22- 25, 25-14, 22-25, 13-15). 

നാളെ ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് നടക്കുന്ന സെമിഫൈനലില്‍ ആതിഥേയരായ പാലാ സെന്റ് തോമസ് കോളേജ് പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജിനെ നേരിടും.


 

തുടര്‍ന്ന് നടക്കുന്ന വനിതകളുടെ രണ്ടാം സെമി ഫൈനലില്‍ പാലാ അല്‍ഫോന്‍സാ കോളേജ് ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്‌സ് കോളേജിനെ നേരിടും. പാലാ സെന്റ് തോമസ് കോളേജും പൂര്‍വ്വ വിദ്യാര്‍ത്ഥികളും സംയുക്തമായി നടത്തുന്ന ടൂര്‍ണമെന്റ് വ്യാഴാഴ്ച സമാപിക്കും.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments