എം.ജി.യൂണിവേഴ്‌സിറ്റിയുടെ എം.എ. മള്‍ട്ടിമീഡയ കോഴ്‌സില്‍ ഒന്നാം റാങ്ക് പാലാ രൂപതയിലെ വൈദികന്. പാലാ രൂപത കെയര്‍ ഹോംസ്, കേരള ലേബര്‍ മൂവ്‌മെന്റ് എന്നിവയുടെ രൂപതാ ഡയറക്ടര്‍ കൂടിയായ റവ.ഫാ. ജോര്‍ജ്ജ് നെല്ലിക്കുന്ന് ചെരിവുപുരയിടത്തിനാണ് ഒന്നാം റാങ്ക് ലഭിച്ചത്.
ചേര്‍പ്പുങ്കല്‍ ബി.വി.എം. കോളേജിലായിരുന്നു പഠനം. കാണക്കാരി സ്വദേശിയാണ്. തുടര്‍ന്നും മീഡിയ രംഗത്ത് സജീവമാകാനാണ് ആഗ്രഹമെന്ന് ഫാ. ജോര്‍ജ്ജ് നെല്ലിക്കുന്ന് ചെരിവുപുരയിടം പറഞ്ഞു.
മറ്റ് മൂന്ന് വൈദികര്‍ക്കുകൂടി മള്‍ട്ടിമീഡിയ കോഴ്‌സില്‍ ഉയര്‍ന്ന വിജയം ലഭിച്ചിട്ടുണ്ട്. മൂന്നാം റാങ്ക് റവ. ഫാ. സിജോ സി.എസ്.റ്റി.ക്കാണ്. നാലാം റാങ്ക് ലഭിച്ച റവ. ഫാ. ജെയിംസ് പനച്ചിക്കല്‍ കരോട്ട് പാലാ രൂപതയിലെ കാഞ്ഞിരമറ്റം പള്ളി അസി. വികാരിയാണ്. ഒന്‍പതാം റാങ്ക് പങ്കിട്ട റവ. ഫാ. ജോസഫ് മുണ്ടയ്ക്കലും റവ. ഫാ. മൈക്കിള്‍ തോട്ടുങ്കലും പാലാ രൂപതക്കാരാണ്.
ഒന്നാം റാങ്ക് ലഭിച്ച റവ. ഫാ. ജോര്‍ജ്ജ് നെല്ലിക്കുന്ന് ചെരിവുപുരയിടത്തേയും മികച്ച വിജയം നേടിയ മറ്റ് വൈദികരെയും പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അഭിനന്ദിച്ചു.



0 Comments