കത്തോലിക്കാ സഭയുടെ സാമൂഹ്യ സേവന പ്രസ്ഥാനമായ കാരിത്താസ് ഇന്ത്യയുടെ ദേശീയ അസംബ്ലി 12, 13, 14 തീയതികളില്‍ പാലാ അരുണാപുരം അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തില്‍ ആദ്യമായാണ് പാലായില്‍ വച്ച് ഈ സമ്മേളനം നടത്തുന്നത്.
രാജ്യത്തെ 174 രൂപതകളിലും പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തന വിഭാഗങ്ങളായ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റികളാണ് കാരിത്താസ് ഇന്ത്യയുടെ അംഗങ്ങള്‍.
12 ന് രാവിലെ 9 ന് കാരിത്താസ് ഇന്ത്യയുടെ ദേശീയ ചെയര്‍മാനും പാറ്റ്‌ന അതിരൂപതാദ്ധ്യക്ഷനുമായ മാര്‍ സെബാസ്റ്റ്യന്‍ കല്ലുപുരത്തിന്റെ അദ്ധ്യക്ഷതയില്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ദേശീയ അസംബ്ലി ഉദ്ഘാടനം ചെയ്യും. തോമസ് ചാഴികാടന്‍ എം.പി., മാണി സി. കാപ്പന്‍ എം.എല്‍.എ., നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ, കാരിത്താസ് ഇന്റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍ ആലിസ്റ്റെയര്‍ ദത്തന്‍, റവ. ഫാ. പോള്‍ മുഞ്ഞേലി തുടങ്ങിയവര്‍ പ്രസംഗിക്കും. തിരുവല്ല ആര്‍ച്ച് ബിഷപ് മാര്‍ തോമസ് കൂറിലോസ് പങ്കെടുക്കും.
13 ന് കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാര്‍ ജോസ് പുളിക്കന്‍, ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, 14 ന് വിജയപുരം രൂപതാ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ തെക്കുംതൈച്ചേരില്‍, സാമൂഹ്യ പ്രവര്‍ത്തക ദയാബായി തുടങ്ങിയവര്‍ പങ്കെടുക്കും. വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് ചെയര്‍മാനും പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍, ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം, ഫാ. ജോര്‍ജ്ജ് നെല്ലിക്കുന്ന് ചെരിവുപുരയിടം, ഡാന്റീസ് കൂനാനിക്കല്‍ എന്നിവരുള്‍പ്പെട്ട വിപുലമായ സ്വാഗതസംഘവും പ്രവര്‍ത്തിച്ചുവരുന്നു. പത്രസമ്മേളനത്തില്‍ വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, റവ. ഫാ. പോള്‍ മുഞ്ഞേലി, ഫാ. ജോളി പുത്തന്‍പുര, ഫാ. തോമസ് കിഴക്കേല്‍, ഫാ. ജോര്‍ജ്ജ് നെല്ലിക്കുന്ന് ചെരിവുപുരയിടം, ഡാന്റീസ് കൂനാനിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



0 Comments