സപ്ലൈക്കോ സ്റ്റോറുകളിലെ അവശ്യസാധനങ്ങളുടെ വില വര്‍ധനവിലും ലഭ്യതക്കുറവിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സപ്ലൈക്കോ സ്റ്റോറിന് മുന്‍പില്‍ കലമുടയ്ക്കല്‍ സമരം സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ് സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ബിലാല്‍ സമദ് അധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറല്‍ സെക്രട്ടറി ടി.ജെ പീറ്റര്‍ ,കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ഖാന്‍ മുഹമ്മദ്,കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എച്ച് സജീവ്, കെ.എം ഷാജഹാന്‍, റഷീദ് കപ്രാട്ടില്‍,
കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ ലിജോ ജോസ് മഞ്ചപ്പിള്ളി,കെ.എ ഷഫീഖ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മുനീര്‍ സിഎം, റമീസ് കൂരാപ്പിള്ളി,അല്‍ത്താഫ് സുധീര്‍, റഹ്‌മാന്‍ ഷാജി, ബിനീഷ് ബെന്നി,ബിബിന്‍ ജോസഫ്,ജോസ് കെ പീറ്റര്‍, മേഘ മുരളീധരന്‍,അജ്മല്‍ ഖാന്‍, ദിപുമോന്‍ കണ്ണമ്പുഴ, എം.എ സാദിഖ് എന്നിവര്‍ പ്രസംഗിച്ചു. നേതാക്കളായ അഷ്‌ക്കര്‍ ഷമീര്‍, ജയ്സണ്‍ തോമസ്, ജില്‍സണ്‍ കിഴക്കേക്കര, മുഹമ്മദ് റൗഫ്, ഒ.കെ അസ്ലം എന്നിവര്‍ നേതൃത്വം നല്‍കി.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക.
70 12 23 03 34



0 Comments