മാരക മയക്കുമരുന്നായ ബ്രൗൺഷുഗറും ( ഹെറോയിൻ) കഞ്ചാവുo സഹിതം ആസാം സ്വദേശികളെ കോതമംഗലം എക്സൈസ് റേഞ്ച് ടീം അറസ്റ്റ് ചെയ്തു.
കോതമംഗലം എക്സൈസ് റേഞ്ച് ടീം, സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിൽ നടത്തിയ പട്രോളിങ്ങിനിടയിലുള്ള പരിശോധനയിൽ കോതമംഗലം- അടിവാട് ഭാഗത്ത് വെച്ച് വില്പനക്ക് കൈവശം വെച്ച ഓപ്പിയോയിട് ഭാഗത്തിൽ പെടുന്ന മാരക മയക്കുമരുമായ ഹെറോയിൻ അഥവാ ബ്രൗൺഷുഗർ 0.207ഗ്രാം, ഗഞ്ചാവ് 06gm എന്നിവ സഹിതം ആസാം സ്വദേശികളായ ആദാബുൾ റഹ്മാൻ (34 വയസ്സ്) സദാം ഹുസൈൻ 24 വയസ്സ്) എന്നീ വ്യക്തികൾ അറസ്റ്റിലായി .
പ്രതികൾ തിരെ കോതമംഗലം എക്സൈസ് റേഞ്ചിൽ NDPS ക്രൈം45 /2026 നമ്പറായി കേസ് രജിസ്റ്റർ ചെയ്തു. ഒരുതവണത്തെ ഉപയോഗം കൊണ്ട് തന്നെ ലഹരിയുടെ അടിമത്തത്തിലേക്ക് നയിക്കാൻ പാർട്ടിയുള്ള മയക്കുമരുന്നാണ് ഹെറോയിൻ. സംഘം ചേർന്ന് സിറിഞ്ചിലൂടെയും മറ്റും ഇത് ഞരമ്പിൽ കുത്തിവെചച്ചു ഉപയോഗിക്കുന്നത് മൂലം എയ്ഡ്സ് പോലെയുള്ള മാരക രോഗങ്ങൾ പകരുന്നതിന് ഇത്തരത്തിലുള്ള മയക്കുമരുന്ന് ഉപയോഗം കാരണമാകും.
എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്,
പ്രവന്റീവ് ഓഫീസർ ഷമീർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന
റെയിഡിൽ,പ്രിവന്റിവ് ഓഫീസർ റസാക്ക് ബാബു MT, സിവിൽ എക്സൈസ് ഓഫീസർ അഖിലേഷ് വേലായുധൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ നൈനി മോഹൻ എന്നിവർ ഉണ്ടായിരുന്നു.




0 Comments