വീട്ടില്‍ കയറി വയോധികനെ കുത്തി പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍


വീട്ടില്‍ കയറി വയോധികനെ കുത്തി പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍. കുന്നത്ത് കാട്ടില്‍ മോഹനന്‍ (71) നെയാണ് ഞായറാഴ്ച രാത്രിയോടെ കാഞ്ഞാര്‍ പോലീസ് പിടികൂടിയത്. മൂന്നുങ്കവയല്‍ കടുകുംമക്കല്‍ നാരായണന്‍കുട്ടി (68) നാണ് കഴിഞ്ഞ ദിവസം കുത്തേറ്റത്ത്. നാരായണന്‍കുട്ടിയുടെ കിടപ്പിലായ മാതാവിനെ പരിചരിക്കാനെത്തുന്ന പുത്തേട് സ്വദേശിനിയുടെ ഭര്‍ത്താവാണ് പ്രതി മോഹനന്‍.നാരായണന്‍കുട്ടിയെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം പ്രതി മോഹനന്‍ കുടയത്തൂര്‍ ഭാഗത്ത് കൂടി പോയതായി പോലീസിന്
സൂചന ലഭിച്ചിരുന്നു.

തുടര്‍ന്ന് കാഞ്ഞാര്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ വി.ആര്‍.സുനിലിന്റെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. നാരായണന്‍കുട്ടിയെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം മുന്നുങ്കവയലിലെ കാട്ടില്‍ ഉപേക്ഷിച്ച കത്തി മോഹനന്‍ പോലീസിന് കാട്ടി കൊടുക്കുകയും കുറ്റം സമ്മതിക്കുകയും ചെയ്തു. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മാര്‍ച്ച് 7 വരെ റിമാന്റ് ചെയ്തു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments