മൂവാറ്റുപുഴ-ആരക്കുഴ റോഡില്‍ നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു.
ഇടുക്കി പുറപ്പുഴ കുണിഞ്ഞി സ്വദശി മേമ്പിള്ളില്‍ ഷാന്റി ബോബി(36)യാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് അപകടം.
ഉച്ചതിരിഞ്ഞ് മൂന്നിന് ഷാന്റിയും ഭര്‍ത്താവ് എം.വൈ. ബോബിയും രണ്ട് വയസുള്ള ഇവരുടെ കുട്ടിയും സഞ്ചരിച്ച ബൈക്കാണ് പെരുമ്പല്ലൂരില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ ഷാന്റിയെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം മരിക്കുകയായിരുന്നു. അതേസമയം, പരിക്കേറ്റ ബോബി ചികിത്സയിലാണ്. കുട്ടി പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു. കുട്ടിയുമായി ആശുപത്രിയില്‍ പോയി തിരികെ വരുന്നതിനിടയിലാണ് അപകടമുണ്ടായത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക.
70 12 23 03 34


0 Comments