സുനില്‍ പാലാ
മുദ്രപേപ്പറുകള്‍ക്കും, റവന്യൂ സ്റ്റാമ്പുകള്‍ക്കും കനത്ത ക്ഷാമമെന്ന് പരാതി.
മുനിസിപ്പാലിറ്റിയിലേക്കും പഞ്ചായത്തുകളിലേക്കും, റവന്യൂ- താലൂക്ക്, മരാമത്ത് തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള അപേക്ഷകള്‍ക്കും മറ്റും സ്റ്റാമ്പുകളും മുദ്രപത്രങ്ങളും നിര്‍ബന്ധമാണ്. എന്നാല്‍ രണ്ട് ആഴ്ചയോളമായി പാലായിലോ, സമീപ പഞ്ചായത്തുകളിലോ മുദ്രപത്രങ്ങള്‍ക്കും സ്റ്റാമ്പുകള്‍ക്കും കിട്ടാനില്ലാത്ത അവസ്ഥയാണ്.
വിവിധ അപേക്ഷകളും ആനുകൂല്യങ്ങളും വാങ്ങുന്നതിന് ഇവ നിര്‍ബന്ധമാണെന്നിരിക്കെ ഇവ കിട്ടാനില്ലാത്തത് ആവശ്യക്കാരെ വലക്കുകയാണ്.
വിവിധ കരാറുകള്‍, വാടക ചീട്ടുകള്‍, ബാധ്യതകള്‍ ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയ്ക്ക് അപേക്ഷ നല്‍കാന്‍ പൊതുജനം വ്യാപാരസ്ഥാപനങ്ങള്‍ കയറിയിറങ്ങുകയാണ്. അപേക്ഷ പോലും നല്‍കാനാവാതെ പലരും നിരാശരായി മടങ്ങുന്ന അവസ്ഥയാണ്.
അപേക്ഷകള്‍ സ്വീകരിക്കുന്നതിനും, സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനും മുദ്രപേപ്പറും സ്റ്റാമ്പും വേണമെന്നിരിക്കെ അധികൃതരെ വിവരമറിയിച്ചെങ്കിലും കൈമലര്‍ത്തുകയാണത്രേ. ബന്ധപ്പെട്ട രേഖകള്‍ നല്‍കുന്നതിന് മുദ്രപത്രങ്ങള്‍ നിര്‍ബന്ധമാണ്. പേപ്പറുകളിലാണ് ഇവ രേഖപ്പെടുത്തി നല്‍കുന്നത്. വെണ്ടര്‍മാരുടെ കൈവശവും 50, 100, 200 രൂപ മൂല്യമുള്ള മുദ്രപത്രങ്ങള്‍ ഇല്ല. ട്രഷറികളില്‍ നിന്നുള്ള വിതരണം നിര്‍ത്തിവച്ചിരിക്കുകയാണ്. കൂടാതെ 2, 5, 10 രൂപയുടെ കോര്‍ട്ട്ഫീ സ്റ്റാമ്പുകളും കിട്ടാനില്ലാത്ത അവസ്ഥയാണ്.
മാര്‍ച്ച് മുതല്‍ മുദ്രപത്രങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്. രജിസ്റ്റര്‍ സര്‍ക്കാര്‍തലത്തിലുള്ള വിവിധ സേവനങ്ങള്‍ ഇനി മുതല്‍ ഓണ്‍ലൈനായി ആണ് ലഭ്യമാകുന്നത്. ഇതിന് അക്ഷയ വഴിയോ മറ്റ് ജനസേവന കേന്ദ്രങ്ങള്‍ വഴിയോ അപേക്ഷ കൊടുക്കണം. മുദ്ര മുദ്രപത്രങ്ങളുടെ മറ്റും തുക ഓണ്‍ലൈനായി അടച്ചാല്‍ മതിയാകും. സര്‍ട്ടിഫിക്കറ്റുകള്‍ പേപ്പറുകളില്‍ പ്രിന്റ് ചെയ്യുന്ന ചെയ്ത ലഭിക്കുന്ന വിധത്തിലാണ് ഓണ്‍ലൈന്‍ സേവനം സജ്ജമാക്കിയിരിക്കുന്നത്. ഈ സേവനത്തിന് മുന്നോടിയായാണ് ഇപ്പോള്‍ മുദ്രപത്രങ്ങളുടെയും മറ്റും വിതരണം നിര്‍ത്തിവച്ചിരിക്കുന്നത്.
എന്നാല്‍ നിലവില്‍ ആവശ്യങ്ങളുമായി എത്തുന്നവര്‍ക്ക് മുദ്ര പേപ്പറുകളുടെ ദൗര്‍ലഭ്യം തിരിച്ചടിയായിരിക്കുകയാണ്. വെണ്ടര്‍മാരുടെയും വിവിധ ഏജന്‍സി സേവന കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം ഓണ്‍ലൈന്‍ സംവിധാനം വരുന്നതോടെ പ്രതിസന്ധിയില്‍ ആകും.
പത്രങ്ങളുടെയും സ്റ്റാമ്പുകളുടെയും ക്ഷാമത്തിന് പരിഹാരം കാണാന്‍ ജില്ലാ ട്രഷറികള്‍ ഇടപെടണമെന്ന് പാലാ പൗരസമിതി ആവശ്യപ്പെട്ടു. പി. പോത്തന്‍, ജോണി പന്തപ്ലാക്കല്‍, സേബി വെള്ളരിങ്ങാട്ട്, ബേബി കീപ്പുറം, സോജന്‍ വെള്ളരിങ്ങാട്ട്, രാജു പുതുമന, ജോയി ചാലില്‍, ജെയിംസ് ചാലില്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments