കാളിയാര്‍ ഹരിസണ്‍ മലയാളം ലിമിറ്റഡ് എസ്റ്റേറ്റില്‍ നടന്ന ഇടുക്കി ജില്ലാ മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വഴിത്തല സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 12 പോയിന്റുകളോടെ ജേതാക്കളായി. കുമാരമംഗലം എന്‍കെഎന്‍എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ട് പോയിന്റോടെ രണ്ടാം സ്ഥാനം നേടി.
കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് ബാബു മത്സരം ഫ്‌ളാഗ് ഓഫ് ചെയ്തു. ഇതോടനുബന്ധിച്ച് നടന്ന യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ ഇഷ സോണല്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷേര്‍ളി ആന്റണി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെര്‍ലി റോബി, സിഡിഎസ് ചെയര്‍പേഴ്സണ്‍ ബിന്ദു ബിജോ,
കേരള സൈക്ലിംഗ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എന്‍. രവീന്ദ്രന്‍, ജില്ലാ പ്രസിഡന്റ് ജോര്‍ലി കുര്യന്‍, അശ്വിന്‍ ഉണ്ണികൃഷ്ണന്‍, രാജേഷ് മനോഹരന്‍, ജില്ലാ സെക്രട്ടറി പി. മുഹമ്മദ് ബഷീര്‍ , കെ.എം. അസീസ് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം റഫീക് പള്ളത്ത്പറമ്പില്‍, കാളിയാര്‍ എസ്റ്റേറ്റ് മാനേജര്‍ ഷിജോയ് തോമസ്, ഷൗക്കത്ത് പരീത് എന്നിവര്‍ വിജയികള്‍ക്ക് മെഡലുകള്‍ വിതരണം ചെയ്തു.
0 Comments