കുഞ്ചൻ നമ്പ്യാർ കലാ ശ്രേഷ്ഠാ ഫെലോഷിപ്പ് എസ് ശ്രീകാന്ത് അയ്മനത്തിന്.


ഗ്രാമീണ പബ്ലിക്കേഷന്‍സിൻ്റെ കലക്കത്ത് കുഞ്ചൻ നമ്പ്യാർ കലാ ശ്രേഷ്ഠാ ഫെലോഷിപ്പ് അയ്മനം വല്യാട് സ്വദേശി എസ് ശ്രീകാന്ത് അയ്മനത്തിന്. അയ്യായിരം രൂപായും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് ഫെല്ലോഷിപ്പ്, കവിത,ജീവചരിത്രകൃതികൾ രചിച്ചതടക്കം മലയാള കവിതയിൽ തുടർച്ചയlയി ദേശീയ തലത്തിൽ ശ്രദ്ധാർഹമായ അംഗീകാരങ്ങൾ നേടിയെടുത്തത് പരിഗണിച്ചാണ് പുരസ്ക്കാരം.
ഏറണാകുളം പുതിയകാവ് മൈതാനിയില്‍ മെയ് 25, 26. 27 തീയതികളില്‍ നാഷണല്‍ മലയാളി ഫെഡറേഷനും ഗ്രാമീണ പബ്ലിക്കേഷന്‍സും സംയുക്തമായി  സംഘടിപ്പിക്കുന്ന ചടങ്ങില്‍വച്ച് ഫെല്ലോഷിപ്പ് സമ്മാനിക്കും. ചടങ്ങിൽ രാജ്യത്തെ പ്രമുഖരായ സാഹിത്യ-കലാ-സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും. നിരവധി മലയാള പുസ്തകങ്ങൾ രചിച്ചിട്ടുള്ള ഇദ്ദേഹം സാക്ഷരതാ മിഷൻ കോട്ടയത്തെ മലയാള അദ്ധ്യാപകനാണ്. വാണിയപ്പുരയിൽ വി കെ സുഗതൻ്റെയും കനകമ്മ സുഗതൻ്റെയും മകനാണ് സഹോദരി ശ്രീ മോൾ മനു


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments