ന്യായവിധിയിൽ നീതികരണത്തിനായി ക്രിസ്തു വിളിക്കുന്നു. റവ. വില്യം എബ്രഹാം


സി എസ് ഐ ഈസ്റ്റ് കേരള മഹായിടവകയുടെ 41-ാംമത് കൺവൻഷൻ്റെ രണ്ടാം ദിവസം 10 AM നുള്ള യോഗത്തിൽ ശ്രീ തോമസ് വർഗ്ഗീസ്, റാന്നി, ദൈവ വചനം പ്രസംഗിച്ചു.   
 
ആരാധന ദൈവം പറയുന്നയിടത്തും പറയുന്ന രീതിയിലും ആയിരിക്കണമെന്നും അപ്രകാരമുള്ള ആരാധനയിലൂടെ ദൈവപ്രസാദം മനുഷ്യരുടെ മേൽ ഉണ്ടാകുമെന്നും അദ്ദേഹം പ്രസ്താവിച്ചു.  രണ്ട് മണി യോഗവും 6 മണി യോഗവും സഭയുടെ ചേലച്ചുവട് - കൊന്നത്തടി ജില്ലകളുടെ നേതൃത്വത്തിൽ നടന്നു.  റവ. വില്യം എബ്രഹാം അച്ചൻ വചനശുശ്രൂഷ നിർവ്വഹിച്ചു. ദൈവത്തിങ്കലേക്ക് മടങ്ങി വരുന്നവർക്ക് ന്യായവിധി യിൽ നീതീകരണം ലഭിക്കുമെന്നും അതിനായ് ക്രിസ്തു ഓരോരുത്തരെയും ക്ഷണിക്കുന്നുവെന്നും റവ. വില്യം എബ്രഹാം ഓർമ്മിപ്പിച്ചു. 


ബിഷപ്  വി.എസ്. ഫ്രാൻസിസ്, ബിഷപ് ഡോ. കെ.ജി. ദാനിയേൽ വൈദീക സെക്രട്ടറി റവ. ടി.ജെ. ബിജോയ്, ആത്മായ സെക്രട്ടറി പി. വർഗ്ഗീസ് ജോർജ്, ട്രെഷറാർ റവ. പി.സി. മാത്യൂക്കുട്ടി, രജിസ്ട്രാർ ടി. ജോയ് കുമാർ മഹായിടവക എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ സന്നിദ്ധരായിരുന്നു.

നാളത്തെ (6-02- 2024 ചൊവ്വ) യോഗങ്ങൾക്ക് പീരുമേട് സഭാജില്ല നേതൃത്വം നൽകും. രാവിലെ 8 മണിക്ക് ബൈബിൾ ക്ലാസ്, 10 മണി, 6 മണി യോഗങ്ങളിൽ റവ.ഡോ. മോത്തി വർക്കിയും 2 മണി യോഗത്തിൽ ശ്രീ. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments