കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ജി-ടെകിന്റെ അക്കാഡമി ടെക്‌നോളജി ഫോക്കസ് ഗ്രൂപ്പായ ഏ.റ്റി.എഫ്.ജി നേതൃത്വം നല്‍കുന്ന മ്യൂലേണ്‍ പെര്‍മ്യുട്ട് 24 ടെക്‌നോപാര്‍ക്കിലെ പാര്‍ക്ക് സെന്ററില്‍ നടത്തി.
വിവിധ ഇന്‍ഡസ്ട്രികളില്‍ നിന്നും കോളേജുകളില്‍ നിന്നും ഉള്ള വിദഗ്ധരും വിദ്യാര്‍ത്ഥികളും പങ്കെടുത്ത ഈ സമ്മേളനത്തില്‍ പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ് എന്‍ജിനീയറിങ് കോളേജ് വിവിധ മേഖലകളില്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കി.
ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഡിസ്‌ക്കോഡില്‍ അനൗണ്‍സ് ചെയ്ത വിവിധ ടാസ്‌കുകള്‍ പൂര്‍ത്തീകരിച്ച് വണ്‍ മില്യണ്‍ കര്‍മ്മ പോയിന്റ് കരസ്ഥമാക്കിയതിനും കഴിഞ്ഞ ഒരു വര്‍ഷത്തെ പെര്‍ഫോമന്‍സ് അടിസ്ഥാനമാക്കി മികച്ച കോളേജുകള്‍ക്കുള്ള അവാര്‍ഡും സെന്റ് ജോസഫ് നേടി.
മ്യുലേണ്‍ ഏര്‍പ്പെടുത്തിയ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച അധ്യാപകര്‍ക്കുള്ള അവാര്‍ഡ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം അധ്യാപകന്‍ സര്‍ജു എസ് കരസ്ഥമാക്കി.
മികച്ച വിദ്യാര്‍ത്ഥിക്കുള്ള പുരസ്‌കാരം കമ്പ്യൂട്ടര്‍ സയന്‍സിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി അഖില്‍ദാസ്, വിവിധ പരിപാടികളില്‍ മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി ജോസഫ്, മികച്ച ലേണിങ് സര്‍ക്കിളിനുള്ള അവാര്‍ഡ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിനികളായ ദ്വീപ് ഗോപിക, നന്ദന, റോസ്, സൂര്യ എന്നിവര്‍ കരസ്ഥമാക്കി. വിജയികളെ ചെയര്‍മാന്‍ മോണ്‍. ഡോ. ജോസഫ് മലേപ്പറമ്പില്‍ അനുമോദിച്ചു.
ചടങ്ങില്‍ മാനേജര്‍ ഫാ. മാത്യു കോരംകുഴ, പ്രിന്‍സിപ്പല്‍ ഡോ. വി പി ദേവസ്യ, വൈസ് പ്രിന്‍സിപ്പല്‍ ഡോ. മധുകുമാര്‍ എസ്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.



0 Comments