2023-24 കാലഘട്ടത്തില്‍ രാമപുരം ഉപജില്ലയിലെ ഏറ്റവും മികച്ച സ്‌കൂളിലുള്ള അവാര്‍ഡ് വെള്ളിലാപ്പിള്ളി സെന്റ് ജോസഫ് യു.പി. സ്‌കൂളിന് ലഭിച്ചു.
അക്കാദമികവും, കലാപരവും, സാമൂഹ്യ പ്രവര്‍ത്തനവും, പഠന നിലവാരവും കണക്കിലെടുത്താണ്,സെന്റ്. ജോസഫ് യു.പി. എസ് വെള്ളിലാപ്പിള്ളി സ്‌കൂളിന് ബെസ്റ്റ് യു പി സ്‌കൂളിന് ബഹുമതി ലഭിച്ചത്. രാമപുരം ഉപജില്ലയുടെ കീഴില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ എന്ന നിലയിലും സെന്റ്. ജേസഫ് യു.പി. സ്‌കൂള്‍ മുന്‍നിരയിലാണ്.
സ്‌കൂള്‍ പ്രവര്‍ത്തനങ്ങളുടെ മികവും, കുട്ടികളുടെ പാഠ്യപാഠ്യേതര വിഷയത്തിലുള്ള വിജയവുമെല്ലാം രാമപുരം ഉപജില്ലയിലെ ബെസ്റ്റ് യു.പി.സ്‌കൂള്‍ എന്നുള്ള നിലവാരത്തിലേക്ക് ഉയര്‍ത്തുവാന്‍ കാരണമായതില്‍ പിടിഎ പ്രതിനിധികളും മാതാപിതാക്കളും, അധ്യാപകരും കുട്ടികളോടൊപ്പം സന്തോഷിക്കുന്നുവെന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മേഴ്‌സി സെബാസ്റ്റ്യന്‍ പറഞ്ഞു.
രാമപുരം ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ മേരിക്കുട്ടി ജോസഫ്, ഹെഡ്മാസ്റ്റര്‍ ഫോറം സെക്രട്ടറി എന്‍.വൈ. രാജേഷ് എന്നിവരില്‍ നിന്നും ബെസ്റ്റ് സ്‌കൂള്‍ ട്രോഫി വെള്ളിലാപ്പിള്ളി സെന്റ് ജോസഫ് യു.പി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മേഴ്‌സി സെബാസ്റ്റ്യന്‍ ഏറ്റുവാങ്ങി.



0 Comments