സാമൂഹികതിന്‍മകള്‍ക്കെതിരെയുള്ള പോരാട്ടം ഓരോരുത്തരും കടമയായി ഏറ്റെടുക്കണമെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
പാലാ രൂപത ആലോചനസമിതിയംഗങ്ങളുടേയും പാസ്റ്ററല്‍ കൗണ്‍സില്‍ കമ്മീഷന്‍ ചെയര്‍മാന്‍മാരുടേയും സംയുക്തയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.
സാമൂഹിക തിന്‍മകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. വിശ്വാസവും ദൈവാലയങ്ങളും വൈദികരും സന്യസ്തരും അത്മായരും എക്കാലത്തും സംരക്ഷിക്കപ്പെടണം. വിശ്വാസത്തില്‍ മായം ചേര്‍ക്കാനോ വിശ്വാസത്തിന്‍മേലുള്ള കടന്നുകയറ്റം കണ്ടില്ലെന്ന് നടിക്കാനോ കഴിയില്ലെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പളളിയില്‍ വൈദികനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടത്തിയവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ഡോ. ജോസഫ് തടത്തില്‍, വികാരി ജനറാള്‍മാരായ മോണ്‍. ഡോ. ജോസഫ് മലേപറമ്പില്‍, മോണ്‍. ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്, മോണ്‍. ഡോ. ജോസഫ് കണിയോടിക്കല്‍, ചാന്‍സലര്‍ റവ.ഡോ. ജോസ് കുറ്റിയാങ്കല്‍, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ റവ. ഡോ. ജോസഫ് കടുപ്പില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. കെ.കെ ജോസ്, സെക്രട്ടറി സിജു സെബാസ്റ്റ്യന്‍, വൈദിക പ്രതിനിധികള്‍, വിവിധ കമ്മീഷന്‍ ചെയര്‍മാന്‍മാര്‍ എന്നിവര്‍ പ്രസംഗിച്ചു.



0 Comments