അഖിലകേരള പ്രൈമറി സ്കൂൾ ഫുട്ബോൾ മത്സരം
പ്രവിത്താനം സെൻ്റ് അഗസ്റ്റ്യൻസ് എൽ. പി. സ്കൂളിന്റെ ആഭിമുഖ്യത്തിൽ അഖില കേരള പ്രൈമറി സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് നടന്നു. കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നായി 16 ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറാേന അസിസ്റ്റൻ്റ് വികാരി ഫാ.ഡാൻ കടുപ്പിൽ ഉദ്ഘാടനം ചെയ്തു.
പ്രവിത്താനം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് സജി തെക്കേൽ മുഖ്യ പ്രഭാഷണം നടത്തി.
മത്സരത്തിൽ LP വിഭാഗത്തിൽ ഒന്നാം സ്ഥാനം GLPSതലപ്പുലം നേടിയപ്പോൾ വേലത്തുശ്ശേരി സെൻ്റ് തോമസ് LPS രണ്ടാം സ്ഥാനം നേടി. UP വിഭാഗത്തിൽ അറക്കുളം സെൻ്റ് തോമസ് UPS ഒന്നാം സ്ഥാനവും,പ്രവിത്താനം സെൻ്റ് മൈക്കിൾസ് HS രണ്ടാം സ്ഥാനവും നേടി.
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് ആണ് യു.പി. വിഭാഗം മത്സരങ്ങൾ സ്പോൺസർ ചെയ്തത്. എൽ.പി. വിഭാഗം മത്സരങ്ങൾ കൊല്ലപ്പള്ളി ലയൺസ് ക്ലബ് സ്പോൺസർ ചെയ്തു. സെന്റ് അഗസ്റ്റിൻസ് എൽ. പി. എസ്. ഹെഡ്മാസ്റ്റർ ബാബു ജോസഫ് മുഖ്യ സംഘാടകനായ ടൂർണ്ണമെന്റിലെ മത്സരങ്ങൾ നിയന്ത്രിച്ചത് പ്രവിത്താനം സെന്റ് മൈക്കിൾസ് ഹൈസ്കൂൾ കായികാദ്ധ്യാപകൻ ശ്രീ ജോർജ് തോമസ് ആയിരുന്നു.






0 Comments