ജലജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് റോഡുകളിൽ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാത്തത് ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് തടസ്സം ആകുന്നതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ പറഞ്ഞു. മഴക്കാലമായതോടുകൂടി പൈപ്പിടുന്നതിന് വേണ്ടി എടുത്ത കുഴികളിൽ വാഹനങ്ങൾ താഴുന്നത് നിത്യസംഭവമാണ്. ചെളിക്കുഴി നിറഞ്ഞ റോഡിലൂടെ കാൽനടയാത്രയും ദുസഹമാണ്.മലങ്കര കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പൈപ്പ് ലൈൻ ഇടുന്നതിനു വേണ്ടി ടാറിങ് റോഡ് വെട്ടിപ്പൊളിച്ചത് മുഴുവൻ റീട്ടാറിങ്ങ് നടത്തണമെന്നതാണ് വ്യവസ്ഥ.
പൊതുമരാമത്ത് റോഡ് പൊളിച്ചത് റീടാർ ചെയ്തിട്ടുണ്ട് .എന്നാൽ ഗ്രാമീണ റോഡ് റീ ടാർ ചെയ്ത് പൂർവസ്ഥിതിയിൽ ആക്കിയിട്ടില്ല .പൈപ്പ് ലൈൻ ഇടുന്നതിനുവേണ്ടി പൊളിച്ച ഭാഗം പൂർവസ്ഥിതിയിലാക്കേണ്ടത് ജലജീവൻ മിഷന്റെ കരാറുകാരാണ്. പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുന്നതിനായി ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും വാട്ടർ അതോറിറ്റി പഞ്ചായത്ത് തല ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും യോഗം അടിയന്തരമായി വിളിച്ചു ചേർക്കണമെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ആവശ്യപ്പെട്ടു. ഫോട്ടോ :- ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 18 ലക്ഷം രൂപ അനുവദിച്ചിട്ടും റീടാറിങ് നടത്താൻ സാധിക്കാത്ത പ്രവിത്താനം പള്ളി - മലങ്കോട് - അന്തീനാട് റോഡ് കാൽനടയാത്ര പോലും ദുസഹമായ നിലയിൽ.



0 Comments