സാക്ഷരതാമിഷൻ 100 കേന്ദ്രങ്ങളിൽ ലഹരി വിരുദ്ധ കാംപയിനും പോസ്റ്റർ പ്രചാരണവും പരിപാടി തുടങ്ങി


സാക്ഷരതാമിഷൻ 100 കേന്ദ്രങ്ങളിൽ ലഹരി വിരുദ്ധ കാംപയിനും പോസ്റ്റർ പ്രചാരണവും പരിപാടി തുടങ്ങി
 ലഹരി ഉപഭോഗത്തിനെതിരേയുളള ബോധവത്കരണതിനായി 
സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ 100 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന
ലഹരിവിരുദ്ധ പ്രതിജ്ഞ, പോസ്റ്റർ പ്രചാരണപരിപാടിക്ക് തുടക്കം. ഗ്രാമ പഞ്ചായത്ത് തലത്തിൽ 73, 
ബ്ലോക്ക് തലത്തിൽ 11, നഗരസഭാതലത്തിൽ ആറു സമ്പർക്ക പഠന കേന്ദ്രങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തേടെ പ്രചാരണം സംഘടിപ്പിക്കും. പ്രചാരണ പരിപാടികൾക്ക് തുടക്കം

 കുറിച്ചു ജില്ലാ സാക്ഷരതാ മിഷൻ ഹാളിൽ നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞക്ക് ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ സെബാസ്റ്റ്യൻ നേതൃത്വം നൽകി. സാക്ഷരതാ മിഷൻ ജില്ലാ
കോർഡിനേറ്റർ പി എം അബ്ദുൾകരീം, മോണിറ്ററിംഗ് ചുമതലയുള്ള ജില്ലാ കോർഡിനേറ്റർ ദീപാ ജയിംസ്, അസിസ്റ്റൻഡ് കോർഡിനേറ്റർ ആർ. സിംല, താരാ തോമസ്, പി.കെ. ബിന്ദു, പി.കെ. ഓമന, ജെസി ജോസ് എന്നിവർ പങ്കെടുത്തു. പ്രചാരണം ജൂൺ 30ന് സമാപിക്കും.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments