സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി.
രാമപുരം സെൻ്റ് അഗസ്റ്റിൻസ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ 107-ാമത് വാർഷികവും സർവീസിൽ നിന്നും വിരമിക്കുന്ന പ്രഥമാധ്യാപകൻ സാബു തോമസ്, ഹയർ സെക്കണ്ടറി വിഭാഗം അധ്യാപകരായ ജിജിമോൾ ജെയിംസ്, ഏ.എം എലിസബത്ത് എന്നിവർക്കുള്ള യാത്രയയപ്പും ഫ്രാൻസീസ് ജോർജ് എം.പി നിർവ്വഹിച്ചു.
സ്കൂൾ മാനേജർ റവ.ഫാ.ബർക്ക്മാൻ സ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. കോർപ്പറേറ്റ് എഡ്യൂക്കേഷണൽ സെക്രട്ടറി ഫാ.ജോർജ് പുല്ലു കാലായിൽ മുഖ്യ പ്രഭാഷണം നടത്തി.രാമപുരം പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.ശാന്താറാം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു.
പി.റ്റി.എ പ്രസിഡൻ്റ് ജീസ് അഗസ്റ്റിൻ, സ്വപ്ന റോസ് മാത്യു, റെയ്നു അൽഫോൻസ് ബെന്നി എന്നിവർ ആശംസകൾ നേർന്നു.ഫാ.ജോമോൻ പറമ്പിത്തടത്തിൽ സ്വാഗതവും മിനി പി .കുര്യൻ നന്ദിയും പറഞ്ഞു. സമ്മേള നാനന്തരം കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.





0 Comments