വീട്ടിൽവെച്ച് രണ്ട് മക്കളെയും കൊലപ്പെടുത്തി; അമേരിക്കയിൽ ഇന്ത്യൻ യുവതി അറസ്റ്റിൽ

 

രണ്ട് മക്കളെ കൊലപ്പെടുത്തിയ ഇന്ത്യൻ വനിത അമേരിക്കയിൽ അറസ്റ്റിൽ. അമേരിക്കയിലെ ന്യൂജഴ്സിയിലാണ് സംഭവം.

മുപ്പത്തഞ്ചുകാരിയായ പ്രിയദർശിനി നടരാജൻ ആണ് അറസ്റ്റിലായത്. ഇവരുടെ ഹിൽസ്ബറോയിലെ വസതിയിൽ അഞ്ചും ഏഴും വയസ്സുള്ള കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്. 


കൊലപാതകം, മാരകായുധം വെക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.  ചൊവ്വാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടികളുടെ  പിതാവാണ് അബോധാവസ്ഥയിൽ  മക്കളെ ആദ്യം കണ്ടത്. തുടർന്ന്  6.45ഓടെ പിതാവ് വിവരം പൊലീസിനെ  അറിയിക്കുകയായിരുന്നു. 


 ഷെൽകോർട്ടിലെ വീട്ടിലെത്തിയ പൊലീസ്  ഉദ്യോഗസ്ഥർ കിടപ്പുമുറിയിൽ അനക്കമി ല്ലാത്ത നിലയിലുള്ള കുട്ടികളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രണ്ട് കുട്ടികളും സംഭവസ്ഥലത്ത് വെച്ച് തന്നെ  മരിച്ചതായി പിന്നീട് സ്ഥിരീകരിച്ചു. 


തുടർന്ന് നടത്തിയ അന്വേഷമത്തിലാണ് പ്രിയദർശിനിയാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായത്. ഇതോടെ യുവതിയെ അറസ്റ്റ് ചെയ്ത് സോമർസെറ്റ് കൗണ്ടി ജയിലിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments