വീട് കയറി പ്രചരണം നടത്തുന്നവർ ശ്രദ്ധിക്കണം; പെരുമാറ്റച്ചട്ടം പുറത്തിറക്കി സിപിഎം


 വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വീടുകയറി പ്രചരണം നടത്തുന്നവർക്കുള്ള പെരുമാറ്റച്ചട്ടം പുറത്തിറക്കി സിപിഎം. സിപിഎം ഇറക്കിയ സർക്കുലറിൻ്റെ പകർപ്പ് പുറത്ത്.  

 ജനങ്ങളുമായി തർക്കിക്കാൻ നിൽക്കരുത്. ജനങ്ങൾ പറയുമ്പോൾ ഇടക്ക് കയറി സംസാരിക്കരുത്. ക്ഷമാപൂർവ്വം മറുപടി നൽകണം.


 വീടിനകത്ത് കയറി വേണം ജനങ്ങളുമായി സംസാരിക്കാനെന്നും ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് എ പത്മകുമാറിനെതിരെ ഉചിതമായ സമയത്ത് നടപടി എന്നു പറയണമെന്നും സർക്കുലറിൽ പറയുന്നു.  


 ആർഎസ്എസിനും, ജമാഅത്തെ ഇസ്ലാമിക്കും എതിരെ പാർട്ടി ഉയർത്തുന്ന വിമർശനങ്ങൾ വിശ്വാസികൾക്കെതിരെ അല്ലെന്ന് പറയണമെന്നും സർക്കുലറിൽ പറയുന്നു. പാർട്ടി കീഴ്ഘടകങ്ങൾക്ക് നൽകിയ സർക്കുലറിലാണ് നിർദ്ദേശങ്ങൾ ഉള്ളത്.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments