അഡ്വ.കെ. ഫ്രാൻസിസ് ജോർജ് എം.പിയ്ക്ക് സ്വീകരണം നൽകും... മണ്ഡലം പര്യടനത്തിന് 13ന് കിടങ്ങൂരിൽ തുടക്കം കുറിക്കും.
കോട്ടയം ലോക്സഭ മണ്ഡലം തിരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി അഡ്വ.കെ. ഫ്രാൻസിസ് ജോർജിന് കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ 11 പഞ്ചായത്തുകളിലും സ്വീകരണം നൽകും. മണ്ഡലം പര്യടനം 13 ന് കിടങ്ങൂർ പഞ്ചായത്തിൽ നിന്നാരംഭിക്കുമെന്ന് യുഡിഎഫ് മണ്ഡലം ചെയർമാൻ ലൂക്കോസ് മാക്കീലും കൺവീനർ മാഞ്ഞൂർ മോഹൻകുമാറും അറിയിച്ചു.
കിടങ്ങൂർ പഞ്ചായത്തിലെ പടിഞ്ഞാറെ കൂടല്ലൂരിൽ നിന്ന് രാവിലെ 8 ന് ആരംഭിക്കുന്ന പര്യടനം അഡ്വ മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെ ചെയ്യും. ജോസ് കൊല്ലാറാത് ചടങ്ങിൽ അധ്യക്ഷത വഹിക്കും.
കിടങ്ങൂർ, കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി, ഉഴവൂർ, വെളിയന്നൂർ, കുറവിലങ്ങാട്, കാണക്കാരി, മാഞ്ഞൂർ, കടുത്തുരുത്തി, മുളക്കുളം, ഞീഴൂർ എന്നീ ക്രമത്തിലാണ് പര്യടന പരിപാടി ക്രമീകരിച്ചിട്ടുള്ളത്.
സ്വീകരണ പരിപാടികളിൽ യുഡിഎഫിന്റെ പ്രമുഖ നേതാക്കൾ പങ്കെടുക്കും.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments