അഡ്വ.ബിനു പുളിക്കക്കണ്ടത്തിനെ പുറത്താക്കിയതിനു പിന്നിൽ ജോസ് കെ. മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയത് സംബന്ധിച്ച് സി.പി. എം. സംസ്ഥാന നേതൃത്വത്തിൻ്റെയും ഇടതു മുന്നണി സംസ്ഥാന കമ്മിറ്റിയുടെയും തീരുമാനങ്ങൾക്ക് വിരുദ്ധമായി മാധ്യമങ്ങളിൽ പ്രചാരണം നടത്തിയതിനെന്ന് പാർട്ടി... പാർട്ടിയെ പരസ്യമായി വെല്ലുവിളിച്ചൂവെന്നും ആരോപണം..... പല തവണ ബിനുവിനെ താക്കീതു ചെയ്തിരുന്നൂവെന്നും പാർട്ടി നേതൃത്വം

സ്വന്തം ലേഖകൻ

പാർട്ടി അച്ചടക്ക ലംഘനത്തിനും സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെയും പേരിൽ സിപിഐ എം പാലാ തെക്കേക്കര വെസ്റ്റ് ബ്രാഞ്ച് അംഗവും പാലാ നഗരസഭാ സി.പി. എം. പാർലമെൻ്ററി പാർട്ടി ലീഡറുമായിരുന്ന അഡ്വ. ബിനു പുളിക്കണ്ടത്തിലിനെ സിപിഐ എമ്മിൽ നിന്ന് പുറത്താക്കിയതായി പാലാ ഏരിയ കമ്മിറ്റി അറിയിച്ചു. 
രാജ്യസഭാ സീറ്റ് സംബന്ധിച്ച് സിപിഐ എം സംസ്ഥാന നേതൃത്വത്തിൻ്റെയും എൽഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെയും തിരുമാനത്തിന്  വിരുദ്ധമായി പാർട്ടിക്കും മുന്നണിക്കും എതിരെ  മാധ്യമങ്ങളിൽ പ്രതികരണം നടത്തിയതിൻ്റെ അടിസ്ഥാനത്തിലാണ്  നടപടി. 
പാലാ നഗരസഭാ കൗൺസിലർ എന്ന നിലയിൽ ബിനു നിരന്തരമായി പാർട്ടി വിരുദ്ധ നിലപാടുകൾ  തുടർന്ന് വരികയായിരുന്നുവെന്ന്
 പാർട്ടി നേതൃത്വം കുറ്റപ്പെടുത്തുന്നു. പാർട്ടി നയത്തിനും മുന്നണിക്കും  എതിരായ ബിനുവിൻ്റെ  നിലപാടുകൾക്കെതിരെ പാർട്ടി പല തവണ താക്കീത് നൽകിയിരുന്നു. ഇവയെല്ലാം ലംഘിച്ച് പാർട്ടി സംസ്ഥാന കമ്മിറ്റിയെയും  എൽഡിഎഫ് സംസ്ഥാന കമ്മിറ്റി തിരുമാനത്തെയും പരസ്യമായി വെല്ലുവിളിക്കുന്ന നിലപാട്

 സ്വീകരിച്ചതിനെ തുടർന്നാണ് പാർട്ടി ഏരിയ കമ്മിറ്റി അടിയന്തിരമായി ചേർന്ന് നടപടി സ്വീകരിച്ചതെന്ന് പാലാ ഏരിയ സെക്രട്ടറി പി എം ജോസഫ് അറിയിച്ചു. ഏരിയ കമ്മിറ്റി തീരുമാനത്തിന് കോട്ടയം ജില്ലാ കമ്മിറ്റി അംഗീകാരം നൽകി.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments