ബിനോയ് വിശ്വം എം.പി ഫണ്ടില്‍ നിന്ന് 75 ലക്ഷം നല്‍കി; തലനാട് പഞ്ചായത്തിന് പുതിയ ഹോമിയോ ഡിസ്‌പെന്‍സറിയും അംഗണവാടിയും യാഥാര്‍ത്ഥ്യമായി. പുതിയ മന്ദിര ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും.
ബിനോയ് വിശ്വം എം പി യുടെ 2022-23 ലെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 75 ലക്ഷം രൂപ ഉപയോഗിച്ചാണ് രണ്ടു നിലകളുള്ള മന്ദിരം നിര്‍മ്മിച്ചത്.ഗ്രാമ പഞ്ചായത്തിന്റെ ഫണ്ടില്‍ നിന്നും അനുവദിച്ച 9 ലക്ഷംരൂപ ഉപയോഗിച്ചാണ് മന്ദിരത്തിന്റ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
മന്ദിരത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകിട്ട് 3.30 ന് ബിനോയ് വിശ്വം എം പി നിര്‍വഹിക്കും. മാണി സി കാപ്പന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരന്‍ സ്വാഗതവും, സംഘാടക സമതി കണ്‍വീനര്‍ പി എസ് ബാബു ആമുഖ പ്രസംഗവും നടത്തും. മന്ദിരം നിര്‍മ്മിക്കുന്നതിനുള്ള സ്ഥലം സൗജന്യമായി നല്‍കിയ അടയ്ക്കാക്കല്ലില്‍ കുടുംബാംഗങ്ങളെ ജോസ് കെ മാണി എം.പി ആദരിക്കും.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയം ഫെര്‍ണാണ്ടസ്, ജില്ല പഞ്ചായത്ത് അംഗം ഷോണ്‍ ജോര്‍ജ് ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments