അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണ മാസാചരണ ഭാഗമായി പ്രഖ്യാപിച്ച് വിപുലമായ പരിപാടികളോടെ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി പാലാ രൂപത 25 ന് ചൊവ്വാഴ്ച 11.30 ന് ഭരണങ്ങാനത്ത് സെന്റ് മേരീസ് ഫൊറോന പാരീഷ് ഹാളില്‍ തുടക്കം കുറിക്കും.
മാസാചരണ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം കേരള നിയമസഭാ മുന്‍ സ്പീക്കറും ഗാന്ധിയനുമായ വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്യും. രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് അധ്യക്ഷത വഹിക്കും.
രൂപതാ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ. സക്കറിയാസ് ആട്ടപ്പാട്ട്, ഫാ. ജോണ്‍ കണ്ണന്താനം, ആന്റണി മാത്യു, സാബു എബ്രാഹം, ജോസ് കവിയില്‍, അലക്‌സ് കെ. എമ്മാനുവല്‍, ടിന്റു അലക്‌സ്, ജെസ്സി ജോസ് എന്നിവര്‍ പ്രസംഗിക്കും.
0 Comments