മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഐ. യു. സി. ഡി. എസ്. - എം. എസ്. ഡബ്ലു - യും, സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ പാലാ എൻ. എസ്. എസ്. യൂണിറ്റ് 90 ബി. യും, പാലാ വിമുക്തിലഹരി വിമുക്ത കേന്ദ്രത്തിന്റെയും, കെ എം മാണി മെമ്മോറിയൽ ജനറൽ ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക വിരുദ്ധ ദിനം ആചാരിച്ചു.
'വഴികാട്ടികൾ - ടുവേഴ്സ് ഡ്രഗ്ഗ് ഫ്രീ ഫ്യൂച്ചർ' എന്ന മുദ്രാവാക്യവുമായി ലഹരി വിരുദ്ധ എക്സിബിഷൻ സംഘടിപ്പിച്ചു. വിമുക്തി ഡീ അഡിക്ഷൻ സെന്റർ സൈക്രാറ്റിക്ക് സോഷ്യൽ വർക്കർ ആശാ മരിയ പോൾ സ്വാഗതം ആശംസിച്ച ചടങ്ങിൽ കെ എം മാണി ജനറൽ ഹോസ്പിറ്റൽ ആർ.എം. ഒ ഡോ. അരുൺ ഉദ്ഘാടനം നിർവഹിച്ചു.
വീഡിയോ കാണാം 👇
വിമുക്തി ഡീ അഡിക്ഷൻ സെന്റർ മെഡിക്കൽ ഓഫീസർ ഡോ ശ്രീജിത്ത് കെ കെ മുഖ്യപ്രഭക്ഷണവും,ഹോസ്പിറ്റൽ ലെ സെക്രട്ടറി .ശ്രീകുമാർ, പാലാ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, സെൻറ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ പാലാ പ്രിൻസിപ്പൽ ഡോ.സിസ്റ്റർ ബീനാമ്മ മാത്യു എന്നിവർ ചടങ്ങിന് ആശംസ നൽകി സംസാരിക്കുകയും ചെയ്തു.
പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ദിനേഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.എംജി യൂണിവേഴ്സിറ്റി എം എസ് ഡബ്ല്യൂ ട്രെയിനീ സീനു സെബാസ്റ്റ്യൻ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഐ. യു. സി. ഡി. എസ്. - എം. എസ്. ഡബ്ലു ട്രെയിനീസ് , സെൻറ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ പാലാ വിമുക്തി ക്ലബ്ബ്, ടീച്ചർ ഇൻ ചാർജ് ഡോ.സുനിൽ തോമസ്,
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ.അലക്സ് ജോർജ്,കോളേജ് ചെയർപേഴ്സൺ അനു മരിയ മാത്യൂ,എൻഎസ്എസ് വളണ്ടിയർ സെക്രട്ടറി അഞ്ജലി രമേശൻ, DEl.Ed , ബി. എഡ്. അധ്യാപക വിദ്യാർത്ഥികൾ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments