അഡ്വ.കെ. ഫ്രാൻസിസ് ജോർജ് എം.പിയ്ക്ക് സ്വീകരണം നൽകി... വോട്ടർമ്മാരെ നേരിട്ട് കണ്ട് നന്ദി പറയാൻ എം.പിയെത്തി
കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ യുഡിഎഫ് സാരഥി അഡ്വ.കെ. ഫ്രാൻസിസ് ജോർജ് എം.പിയ്ക്ക് സ്വീകരണം നൽകുന്നതിനും സമ്മതിദായകർക്ക് നന്ദി പറയുന്നതിനും വേണ്ടി യു ഡി എഫ് കടുത്തുരുത്തി നിയോജക മണ്ഡലം സംഘടിപ്പിക്കുന്ന പര്യടന പരിപാടിയുടെ ഉദ്ഘാടനം കിടങ്ങൂർ പഞ്ചായത്തിലെ പടിഞ്ഞാറേ കൂടല്ലൂർ ജംഗ്ഷനിൽ കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം എൽ എ നിർവഹിച്ചു.
കോട്ടയം പാർലമെന്റ് മണ്ഡലത്തിന്റെ സമഗ്ര പുരോഗതിയ്ക്ക് വേണ്ടി നൂതന കർമ്മ പരിപാടികൾക്ക് രൂപം നൽകു മെന്ന് സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് അഡ്വ.കെ. ഫ്രാൻസിസ് ജോർജ് എം.പി പ്രസ്താവിച്ചു.
കേന്ദ്രത്തിൽ ഭരണം നടത്തിയ എൻ ഡി എ സർക്കാരിനും കേരളത്തിലെ ഇടതുപക്ഷ സർക്കാരിനും എതിരെ കേരളജനത പ്രകടിപ്പിച്ച ശക്തമായ പ്രതിഷേധമാണ് കോട്ടയം പാർലമെന്റ് മണ്ഡലത്തിലും
പ്രതിഫലിച്ചതെന്ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ലൂക്കോസ് മാക്കിൽ, കൺവീനർ മാഞ്ഞൂർ മോഹൻകുമാർ എന്നിവർ ചേർന്ന് അഡ്വ. ഫ്രാൻസിസ് ജോർജ് എം.പിയെ തുടക്കത്തിൽ സ്വീകരിച്ചു.തുടർന്ന് പടിഞ്ഞാറെ കൂടല്ലൂർ ജംഗ്ഷനിൽ യുഡിഎഫ് കിടങ്ങൂർ മണ്ഡലം ചെയർമാൻ ജോസ് കൊല്ലറാത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ സമ്മേളനത്തിൽ യുഡിഎഫ് നേതാക്കളായ ലൂക്കോസ്
മാക്കിൽ, മാഞ്ഞൂർ മോഹൻകുമാർ, ജാൻസ് കുന്നപ്പള്ളി, സുനു ജോർജ്, തോമസ് കണ്ണം ന്തറ,ഡോ. മേഴ്സി ജോൺ മൂലക്കാട്ട്, എം എൻ ദിവാകരൻ നായർ,,സ്റ്റീഫൻ പാറാവേലി, ജോസ് പാരിപ്പള്ളി, കുഞ്ഞുമോൻ ഒഴുകയിൽ, സാബു ഒഴുങ്ങാലിൽ, പി കെ സുരേന്ദ്രൻ, കമലാസനൻ, ബോബി കൂടല്ലൂർ, ഷിജു പാറയിടുക്കിൽ,ദീപു തേക്കിൻകാട്ടിൽ, സുനിൽ ഇല്ലിമൂട്ടിൽ, ലിസി എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.കിടങ്ങൂർ മണ്ഡലത്തിലെ പര്യടനം കുമ്മണ്ണൂർ കവലയിൽ സമാപിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments