പ്രവാസി തൊഴിൽ ക്യാമ്പുകളിലെ ജീവിതസാഹചര്യം മെച്ചപ്പെടുത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തര ഇടപെടൽ നടത്തണം: മാണി സി കാപ്പൻ


പ്രവാസി തൊഴിൽ ക്യാമ്പുകളിലെ ജീവിതസാഹചര്യം  മെച്ചപ്പെടുത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തര ഇടപെടൽ നടത്തണം:  മാണി സി കാപ്പൻ 

കുവൈറ്റ് ദുരന്തം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ  ഗൗരവതരമായി  പരിഗണിക്കണമെന്ന് മാണി സി കാപ്പൻ എംഎൽഎ.  പ്രവാസി തൊഴിൽ ക്യാമ്പുകളിലെ ജീവിതസാഹചര്യവും, സുരക്ഷയും  മെച്ചപ്പെടുത്തുന്നതിൽ  കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാവണം. 

 ദുരന്തത്തിന് ഇരയായവർക്ക് കേന്ദ്ര ധനസഹായം ഉറപ്പുവരുത്തുവാൻ  കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരുടെ ഇടപെടൽ ഉണ്ടാവണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.  മരിച്ചവരുടെ കുടുംബങ്ങൾക്ക് പുറമേ പരിക്കേറ്റവരുടെ കുടുംബങ്ങൾക്കും സംസ്ഥാന സർക്കാർ  ധനസഹായം പ്രഖ്യാപിക്കണമെന്നും  എംഎൽഎ ആവശ്യപ്പെട്ടു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34 

Post a Comment

0 Comments