കാഞ്ഞിരപ്പള്ളിയില്‍ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചു; ബി. ടെക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം



കാഞ്ഞിരപ്പള്ളിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു.അമൽ ജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർഥി അമൽ ഷാജി (21) ആണ് മരിച്ചത്.സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ലോറിയിൽ ബൈക്ക് ഇടിക്കുകയായിരുന്നു.ഇടുക്കി പെരുവന്താനം സ്വദേശിയാണ് അമൽ.

 കോളജിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്.അതേസമയം, തമിഴ്നാട് തൂത്തുക്കുടിയിൽ നടന്ന വാഹനാപകടത്തിൽ മലപ്പുറം സ്വദേശിയായ നേവി ഉദ്യോഗസ്ഥൻ മരിച്ചു. വണ്ടൂർ തിരുവാലി സ്വദേശി വിഷ്ണു ആണ് മരിച്ചത്.ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34 

Post a Comment

0 Comments