രാമപുരം ആര്‍.വി.എം. യു.പി. സ്‌കൂളില്‍ എന്റെ കൗമുദി പദ്ധതി തുടങ്ങി


രാമപുരം ആര്‍.വി.എം. യു.പി. സ്‌കൂളില്‍ രാമപുരം നാലമ്പല സമിതി ഏര്‍പ്പെടുത്തിയ എന്റെ കൗമുദി പദ്ധതി തുടങ്ങി. 
 

 
ആര്‍.വി.എം. യു.പി. സ്‌കൂള്‍ അങ്കണത്തില്‍ ഇന്നലെ രാവിലെ ചേര്‍ന്ന സമ്മേളനത്തില്‍ ഹെഡ്മിസ്ട്രസ് രേഖയ്ക്ക് കേരള കൗമുദി പത്രം കൈമാറിക്കൊണ്ട് നാലമ്പല സേവാ സമിതി കണ്‍വീനര്‍ രാമന്‍ നമ്പൂതിരി പുനത്തില്‍ ഇല്ലം, കമ്മറ്റിയംഗങ്ങളായ സോമനാഥന്‍ നായര്‍ അക്ഷയ, ഉണ്ണികൃഷ്ണന്‍ കൂടപ്പുലം എന്നിവര്‍ ചേര്‍ന്ന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 

 
കേരള കൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആര്‍. ബാബുരാജ് മുഖ്യാതിഥിയായിരുന്നു. റിപ്പോര്‍ട്ടര്‍ സുനില്‍ പാലാ, സര്‍ക്കുലേഷന്‍ മാനേജര്‍ എ.ആര്‍. ലെനിന്‍മോന്‍, അധ്യാപകന്‍ പ്രമോദ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments