കോട്ടയം സംക്രാന്തിയില്‍ വീടിനു സമീപം ഓട്ടോറിക്ഷയ്ക്കുള്ളില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. ഓട്ടോ ഡ്രൈവറായ സംക്രാന്തി മാളിയേക്കല്‍ വീട്ടില്‍ സിബി (53)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ വീടിനു സമീപത്തു പാര്‍ക്കുചെയ്തിരുന്ന ഓട്ടോറിക്ഷക്കുള്ളില്‍ ആണ് മൃതദേഹം കണ്ടത്. രാവിലെ ഏഴുമണിയോടുകൂടി നാട്ടുകാരാണ് ഓട്ടോറിക്ഷക്കുള്ളില്‍ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് ഗാന്ധിനഗര്‍
പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഗാന്ധിനഗര്‍ പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞദിവസം രാത്രിയില്‍ സുഹൃത്തിന്റെ വീട്ടിലെ വിവാഹ ആഘോഷ ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് സിബി വീട്ടിലേക്ക് മടങ്ങിയെങ്കിലും വീട്ടിലേക്ക്
എത്തിയിരുന്നില്ല. ഇതിനിടെയാണ് വീടിനു സമീപം പാര്‍ക്കു ചെയ്തിരുന്ന ഓട്ടോറിക്ഷക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് ഗാന്ധിനഗര്‍ പോലീസ് കേസെടുത്തു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments