കാരുണ്യമതികളേ... ഈ കാരുണ്യ ഭവനത്തെ കൈവിടരുതേ... പാലാ മരിയസദന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍... കാരുണ്യമതികള്‍ സന്തോഷ് മരിയസദനെ ഒന്ന് വിളിക്കുമല്ലോ ഫോണ്‍: 9961404568.



സുനില്‍ പാലാ
 
പ്രിയപ്പെട്ടവരേ, മരിയസദനിലെ നമ്മുടെ സഹോദരങ്ങളെ കൈവിടരുതേ. ഇവിടുത്തെ അന്തേവാസികള്‍ ഭക്ഷണത്തിനും മരുന്നിനുമായൊക്കെ ബുദ്ധിമുട്ടുകയാണ്. ഒരുനേരം ഈ ജീവിതങ്ങളെ കൂട്ടിമുട്ടിക്കാന്‍ മരിയസദനം സന്തോഷ് പെടാപ്പാടുപെടുകയാണ്. പാലാ മരിയസദനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. കാരുണ്യമതികളുടെ കൈയയച്ച സഹായമില്ലെങ്കില്‍ മരിയസദന്റെ പ്രവര്‍ത്തനം താളം തെറ്റും; അകത്തളങ്ങളില്‍ കഴിയുന്ന മുന്നൂറോളം മാനസിക രോഗികളെപ്പോലെ.

മരിയസദന്‍ നിലവില്‍ ഒരു കോടിയോളം രൂപാ കടത്തിലാണ്. ഭക്ഷണത്തിനും മരുന്നിനും വസ്ത്രങ്ങള്‍ക്കുമെല്ലാമായി വിവിധ സ്ഥാപനങ്ങളില്‍ മരിയസദന്‍ കൊടുക്കാനുള്ളത് ഒരു കോടിയില്‍പരം രൂപയാണ്. 


ഭക്ഷണത്തിനും മരുന്നിനും മാത്രമായി ഒരു മാസം ഏറ്റവും ചുരുങ്ങിയത് 25 ലക്ഷം രൂപയെങ്കിലും വേണ്ടിവരും. മാനസിക രോഗികളായ 200 ഓളംപേര്‍. തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടന്നിരുന്നവര്‍ നൂറില്‍പരം പേര്‍. 50 കുട്ടികള്‍. പാലിയേറ്റീവ് കെയറില്‍ സംരക്ഷിക്കപ്പെടുന്ന അന്‍പതോളം പേര്‍. യാചക പുനരധിവാസ പദ്ധതിപ്രകാരം കഴിയുന്ന 20 പേര്‍ തുടങ്ങി മൂന്ന് വയസ്സ് മുതല്‍ 87 വയസ്സ് വരെയുള്ളവര്‍ ഇവിടെ അഗതികളായുണ്ട്. നമ്മുടെ കാരുണ്യം കൊണ്ട് മാത്രം ഭക്ഷണം മുടങ്ങാത്തവര്‍. 


ഇങ്ങനെ 550-ഓളം പേരുടെ വയര്‍ നിറയ്ക്കണമെങ്കില്‍, ഇവരില്‍ മിക്കവര്‍ക്കുമുള്ള അസുഖങ്ങള്‍ക്ക് മരുന്ന് നല്‍കണമെങ്കില്‍ ദിവസം എണ്‍പതിനായിരത്തില്‍പരം രൂപാ വേണ്ടിവരും. ഈശ്വര രൂപമായി എത്തുന്ന ഉദാരമതികളുടെ കാരുണ്യത്താലാണ് ഓരോ ദിവസവും മരിയസദന്‍ മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണത്തിന് വിഷമിച്ചിരുന്ന വേളയില്‍ മൂന്ന് ചാക്ക് അരിയുമായി നിനച്ചിരിക്കാതെ ഒരാള്‍ എത്തിയത് ഈശ്വര നിയോഗമാണെന്ന് മരിയ സദന്‍ സന്തോഷ് പറയുന്നു. 


താളംതെറ്റിയ മനസ്സുകള്‍ക്ക് ഭക്ഷണവും മരുന്നും നല്‍കി ആശ്വാസമേകുന്ന മരിയസദന്‍ സന്തോഷിനും കുടുംബത്തിനും നിത്യചിലവിനെക്കുറിച്ചുള്ള ആലോചന തന്നെ തലവേദനയാണ്. 
 
 
 
കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിക്കാന്‍ അവരവര്‍ക്കാവുന്ന തുക കൊടുത്താല്‍ അത് മരിയസദനിലെ നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് ഒരു നേരത്തെ ഭക്ഷണത്തിനെങ്കിലും ഉപകരിക്കും. സഹജീവികളോട് കരുണ കാണിക്കുന്നവര്‍ സന്തോഷ് മരിയസദനെ ഒന്ന് വിളിക്കുമല്ലോ. ഫോണ്‍: 9961404568.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments