മണർകാട് സെൻ്റ് മേരീസ് കോളജ് ഞാനിങ്ങെടുക്കുവാ...; മീനാക്ഷി ഇനി കോളജ് കുമാരി


ബാലതാരമായി എത്തി മലയാളികളുടെ മനം കവർന്ന താരമാണ് മീനാക്ഷി. തന്റെ ജീവിതത്തിലെ ‌ഓരോ വിശേഷങ്ങളും മീനാക്ഷി ആരാധകരുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെയാണ് താരം പ്ലസ് ടു പഠനം പൂർത്തിയാക്കിയത്. ഇപ്പോൾ കലാലയ ജീവിതത്തിന് തുടക്കമിട്ടിരിക്കുകയാണ് താരം. മണർക്കാട് സെന്റ് മേരീസ് കോളജിലാണ് മീനാക്ഷി പഠിക്കാൻ ചേർന്നത്. 'മണർകാട് സെൻ്റ് മേരീസ് കോളജ്'... ഞാനിങ്ങെടുക്കുവാ- എന്ന അടിക്കുറിപ്പിലാണ് മീനാക്ഷി ചിത്രം പോസ്റ്റ് ചെയ്തത്. കോളജ് പ്രിൻസിപ്പലിന്റെ മുറിയിൽ നിന്നുള്ളതാണ് ഫോട്ടോ. ഇം​ഗ്ലീഷ് സാഹിത്യത്തിലാണ് താരം ബിരുദത്തിനു ചേര്‍ന്നത്. നിരവധി പേരാണ് മീനാക്ഷിക്ക് ആശംസകളുമായി എത്തുന്നത്.

                                     
കോളജിന്റെ ആധാരമാണോ തരുന്നത് എന്നായിരുന്നു ഒരാളുടെ ചോദ്യം. തന്റെ ആധാറിന്റെ കോപ്പി അങ്ങോട്ട് കൊടുത്തതാണ് എന്നായിരുന്നു മീനാക്ഷിയുടെ കമന്റ്. എടുത്താല്‍ പൊങ്ങുമോ...??മീനുട്ടി.. ആവിശ്യം കഴിഞ്ഞ് തിരിച്ചു അവിടെ തന്നെ വെച്ചേക്കണേ- എന്നാണ് മറ്റൊരാള്‍ കുറിച്ചത്. മൂന്ന് വര്‍ശം കഴിഞ്ഞോട്ടെ അവിടെ തന്നെ വെച്ചേക്കാം എന്നാണ് മറ്റൊരാള്‍ കുറിച്ചത്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34 

Post a Comment

0 Comments