വൈ എം സി എ ഫൗണ്ടേഷൻ ഡേ ആഘോഷങ്ങളും പാലാ സബ് റീജിയൺ ഭാരവാഹികളുടെ സ്ഥാനാരോഹണവും: ഉദ്ഘാടനം നിർവഹിച്ച് മാണി സി കാപ്പൻ എംഎൽഎ



വൈ എം സി എ  ഫൗണ്ടേഷൻ ഡേ ആഘോഷങ്ങളും  പാലാ സബ് റീജിയൺ  ഭാരവാഹികളുടെ   സ്ഥാനാരോഹണവും:  ഉദ്ഘാടനം നിർവഹിച്ച് മാണി സി കാപ്പൻ എംഎൽഎ.

അരുവിത്തറ വൈഎംസിഎ ഹാളിൽ സംഘടിപ്പിച്ച വൈഎംസിഎ ഫൗണ്ടേഷൻ ദിനാഘോഷവും,  പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.  വൈ എം സി എയുടെ  മൂല്യങ്ങളും,
 ലക്ഷ്യങ്ങളും  സാമൂഹിക സന്തുലിതാവസ്ഥ  ഉറപ്പാക്കുന്നു എന്നും  വരാനിരിക്കുന്ന തലമുറകൾക്ക്  പ്രകാശഗോപുരമായി  സംഘടന  മുന്നോട്ടു പോകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
വൈഎംസിഎ പാലാ സബ് റീജിയൺ ചെയർമാൻ  അഡ്വ. ഒ വി

 ജോസഫ്  അധ്യക്ഷത വഹിച്ച ചടങ്ങിൽ  വൈഎംസിഎ കേരള റീജിയൺ ചെയർമാൻ  ശ്രീ ജോസ് നെറ്റിക്കാടൻ മുഖ്യ  പ്രഭാഷണം നിർവഹിച്ചു.  
ഫാദർ ബിജു കുന്നക്കാട്ട് ശ്രീ ഡേവിഡ് സാമുവൽ, ശ്രീ ജോസിറ്റ് ജോൺ,  ശ്രീ ജോബി ജോൺ, ശ്രീ ജെയിംസുകുട്ടി ജോസ്,  ഡോ. സണ്ണി ജോസഫ് ,  അഡ്വ. ജോസ് ജെ തെരുവിൽ,  ശ്രീ സജി തോമസ് എന്നിവർ പ്രസംഗിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments