പാചക വാതക ക്ഷാമം : കുറിച്ചി ഹോമിയോ ആശുപത്രി കാന്റീൻ അടച്ചു
കേന്ദ്ര ആയുഷ് ഡിപ്പാർട്ട്മെന്റിന്റെ കീഴിലുള്ളഹോമിയോ മെന്റെ ൽ ഹെൽത്ത്റിസർച്ച് സെന്റർ ആശുപത്രിയിലെ കാന്റീൻ ഗ്യാസ് ക്ഷാമം മൂലം വെള്ളിയാഴ്ച പൂട്ടി.
ഇതേതുടർന്ന് രോഗികളുടെ കൂട്ടിരിപ്പുകാർ ബുദ്ധിമുട്ടിലായി.ഒരു കിലോമീറ്റർ നടന്നു സ്വാമി കവലയിലോ മന്ദിരം കവലയിലോ എത്തി ആഹാരം കഴിക്കേണ്ട അവസ്ഥയാണ്.
രോഗികളെ പരിചരിക്കേണ്ട കുട്ടിരിപ്പുകാർക്ക് ഭക്ഷണത്തിനായിഏക ആശ്രയമായ കാന്റീൻ പ്രവർത്തിക്കാനാവശ്യമായ ഗ്യാസ് അടിയന്തി പ്രാധാന്യത്തോടെ എത്തിക്കണമെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി കോട്ടയം ജില്ലാ പ്രസിഡന്റ് പ്രസാദ് കൊണ്ടൂപ്പറമ്പിൽ ആവശ്യപ്പെട്ടു.




0 Comments