ഇടനിലക്കാരന്‍ വഴി ഒരു ലക്ഷം രൂപ കൈക്കൂലി ; തൊടുപുഴ നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയര്‍ വിജിലന്‍സ് പിടിയില്‍

ഇടനിലക്കാരന്‍ മുഖേന കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഇടുക്കി തൊടുപുഴ മുനിസിപ്പല്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ടി.സി അജി വിജിലന്‍സ് പിടിയില്‍. തൊടുപുഴയിലെ ഒരു സ്‌കൂളിന്റെ ബില്‍ഡിംഗിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ്

 പിടിയിലായത്. ഇടനിലക്കാരന്‍ റോഷൻ മുഖേനയാണ് അസിസ്റ്റന്റ് എഞ്ചിനീയര്‍ കൈക്കൂലി വാങ്ങിയത്. അജി ബില്‍ഡിംഗിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി ആവശ്യപ്പെട്ടതറിഞ്ഞ് വിജിലന്‍സ് തന്ത്രപൂര്‍വം കാത്തിരുന്ന് പ്രതിയെ പിടികൂടുകയായിരുന്നു. മുട്ടത്തുള്ള ജില്ലാ വിജിലന്‍സ് യൂണിറ്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. തുടര്‍നടപടികള്‍ നഗരസഭയില്‍ നടന്നുവരുന്നു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments