മാതാപിതാക്കള്‍ മക്കളെക്കുറിച്ച് ജാഗത്ര ഉള്ളവരാകണമെന്ന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ...... പാലാ രൂപതാ ഫാമിലി അപ്പോസ്തലേറ്റ് കുടുംബ സംഗമം നടത്തി
സ്വന്തം ലേഖകൻ
മാതാപിതാക്കള്‍ മക്കളെക്കുറിച്ച് ജാഗത്ര ഉള്ളവരാകണമെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ദൈവചിന്തയോടെ മക്കളെ പരിശീലിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാലാ രൂപതാ ഫാമിലി അപ്പോസ്തലേറ്റിന്റെ കീഴിലുള്ള മാതൃവേദി, പിതൃവേദി, പ്രോലൈഫ് സമിതികളുടെ നേതൃത്വത്തില്‍ നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
രൂപതാ മാതൃവേദി പ്രസിഡന്റ് സിജി ലൂക്ക്‌സണ്‍ അദ്ധ്യക്ഷത വഹിച്ചു. പാലാ രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് ആമുഖ സന്ദേശം നല്‍കി.
രൂപതാ ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് നരിതൂക്കില്‍,പിതൃവേദി പ്രസിഡന്റ് ജോസ് തോമസ് മുത്തനാട്ട്, മാതൃവേദി ജോയിന്റ് ഡയറക്ടര്‍ ഫാ. ഡോ. എല്‍സാ ടോം,പ്രോലൈഫ് പ്രസിഡന്റ് മാത്യു എം. കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
വിവിധ ഇടവകളില്‍ നിന്നായി 2500 ഓളം മാതാപിതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments