വെളിയന്നൂരിൽ മധ്യവയസ്കയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.


  മധ്യവയസ്കയെ വീട് കയറി ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെളിയന്നൂർ മുണ്ടുപ്ലാക്കൽ വീട്ടിൽ അരുൺ എം.കെ (32) എന്നയാളെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞ ദിവസം വെളിയന്നൂർ  സ്വദേശിനിയായ മധ്യവയസ്കയുടെ  വീട്ടിൽ അതിക്രമിച്ചു കയറി ഇവരെ

 ചീത്തവിളിക്കുകയും, മർദ്ദിക്കുകയും, കൊല്ലുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു. 
പരാതിയെ തുടർന്ന് രാമപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. മധ്യവയസ്ക ഇയാൾക്കെതിരെ മുൻപ് പരാതി കൊടുത്തത് പിൻവലിക്കാത്തത്തിലുള്ള  വിരോധം

 മൂലമാണ് ഇയാൾ മധ്യവയസ്കയെ ഇവരുടെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ചത്. 
രാമപുരം സ്റ്റേഷൻ എസ്.എച്ച്. ഓ ഉണ്ണികൃഷ്ണൻ, എസ്.ഐ മാരായ സാബു ആന്റണി, മനോജ്, സി.പി.ഓ വിഷ്ണു  എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments