പൂഞ്ഞാർ എസ് എം വി സ്കൂളിൽ ഷിബു തെക്കമറ്റത്തെ ആദരിച്ചു

പൂഞ്ഞാർ എസ് എം വി ഹയർ സെക്കണ്ടറി സ്കൂളിൽ ജീവകാരുണ്യ പ്രവർത്തകനും 36 വർഷം കൊണ്ട് 124 പേർക്കായി 56 ലിറ്റർ രക്തം നൽകി രക്തദാന രംഗത്ത് മറ്റുള്ളവർക്ക് മാതൃകയുമായ ഷിബു തെക്കേമറ്റത്തെ ആദരിച്ചു. 
       പ്രിൻസിപ്പൽ ജയശ്രീ ആർ ൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം പി റ്റി എ പ്രസിഡൻ്റ് രാജേഷ് പാറയ്ക്കൽ ഉദ്ഘാടനം ചെയ്യുകയും ഷിബു തെക്കേമറ്റെത്തെ പൊന്നാട അണിയിച്ച്
 ആദരിക്കുകയും ചെയ്തു. സ്കൂൾ മാനേജർ പി ആർ അശോകവർമ്മരാജ് ,
 മേലുകാവ് ഹെൻട്രി ബേക്കർ കോളേജ് പ്രഫസർ ജസ്റ്റിൻ ജോസ്, ഹെഡ്മാസ്റ്റർ വി ആർ പ്യാരിലാൽ, ജോസിറ്റ്മോൻ ജോൺ, ഹെമാ ഉണ്ണികൃഷ്ണൻ, എൻ എസ് എസ്  പ്രോഗ്രാം ഓഫീസർ ശ്രീജാ പി വി,
 ഗൈഡ് ക്യാപ്റ്റൻ ഗീതു ശ്രീകാന്ത്, സ്കൗട്ട് മാസ്റ്റർ റജി ജോർജ്, ഷൈനിമോൾ കുര്യൻ, സന്ധ്യാ ജി നായർ എന്നിവർ ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments