ആയുധങ്ങളെത്തി അവരിനി കൃഷിപ്പണിയും ചെയ്യും.
എലിക്കുളം പഞ്ചായത്തിലെ സ്റ്റുഡന്റ്സ് ഗ്രീൻ ആർമിയിൽ ഉൾപ്പെട്ട എല്ലാ സ്കൂളുകളിലേയും പച്ചക്കറിത്തോട്ടങ്ങളിലേക്ക് കൃഷി ആയുധങ്ങളെത്തി. പഞ്ചായത്തിലെ സ്റ്റഡന്റ്സ് ഗ്രീൻ ആർമിയിൽ ഉൾപ്പെട്ട 11 സ്കൂളുകളിലേക്കുമാണ് പണി ആയുധങ്ങളെത്തിയത്.പഞ്ചായത്ത് 2023 - 24 വാർഷിക
പദ്ധതിയിൽപ്പെടുത്തിയാണ് പണി ആയുധങ്ങൾ വാങ്ങിയത്.ആയുധങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും കഴിഞ്ഞ അധ്യായന വർഷം വൻതോതിലുള്ള വിളവെടുപ്പ് നടത്തിയിരുന്നു. നാടൻ തൂമ്പ,മമ്മട്ടി തൂമ്പ,കൈത്തൂമ്പ, .പുല്ലു വരണ്ടി, കുട്ട വാക്കത്തി, വാക്കത്തി, കുട്ട,ബക്കറ്റ്, സ്പ്രെയർ , പൂവാലി എന്നിവയാണ് ഇക്കുറി വിതരണം നടത്തിയത്.പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യമോൾ
അധ്യക്ഷയായിരുന്നു.പണിയായുധങ്ങളു ടെവിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട് നിർവ്വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ അഖിൽ അപ്പുക്കുട്ടൻ,പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്ട്, ജെയിംസ് ജീരകത്ത് , കെ.എം. ചാക്കോ ,സിനി ജോയ് , ദീപ ശ്രീജേഷ്, സിനിമോൾ കാക്കശേരിൽ, നിർമ്മല ചന്ദ്രൻ ,യമുന പ്രസാദ്,കൃഷി ഓഫീസർ കെ.പ്രവീൺ,അസിസ്റ്റന്റ് കൃഷി ഓഫീസർ ജൈനമ്മ കെ ജെ .എന്നിവർ സംസാരിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments