സത്ഗ്രന്ഥ വായന നല്ല വ്യക്തിത്വം രൂപീകരിക്കും: ജോർജ് പുളിങ്കാട്


സത്ഗ്രന്ഥ വായന നല്ല വ്യക്തിത്വം രൂപീകരിക്കും: ജോർജ് പുളിങ്കാട്
 സത്ഗ്രന്ഥ വായന നല്ല വ്യക്തിത്വം രൂപീകരിക്കുന്നതിന് നിർണായക പങ്കുവഹിക്കുന്നുവെന്ന് നോവലിസ്റ്റും അധ്യാപകനുമായ ജോർജ് പുളിങ്കാട്. വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിലെ വായന വാരാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾക്ക് നല്ല ഒരു വായനാ സംസ്കാരം ഉണ്ടാകണമെന്നും

 തങ്ങളുടെതായ ആശയങ്ങൾ കഥയോ കവിതയോ തുടങ്ങിയ രചനകളായി പ്രകടിപ്പിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി അധ്യക്ഷത വഹിച്ചു. കുട്ടികൾ വായനദിന പ്രതിജ്ഞയെടുത്തു. വായനാവാരത്തിലെ ഓരോ ദിവസവും വ്യത്യസ്തമായ പരിപാടികളാണ് സ്കൂളിൽ വിപുലമായി നടത്തുന്നത്. പ്രഥമാധ്യാപിക സി. റ്റെസ്, അനു അലക്സ്, സാലിയമ്മ സ്കറിയ, മനു കെ ജോസ് എന്നിവർ പ്രസംഗിച്ചു




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34 

Post a Comment

0 Comments