പൂക്കുളം പാലവും അപ്പ്രോച്ച് റോഡും മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു



എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച 44 ലക്ഷം രൂപ ഉപയോഗിച്ച്  പണി പൂർത്തിയാക്കിയ പൂക്കുളം പാലവും അനുബന്ധ അപ്പ്രോച്ച് റോഡും മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.  
 
അടിസ്ഥാന സൗകര്യ വികസനമാണ് നാടിന് വികസന കുതിപ്പ് ഒരുക്കുന്നതെന്നും,  പാലായിലെ ഗ്രാമപ്രദേശങ്ങൾ കേന്ദ്രീകൃതമായ വികസനമാണ് തന്റെ പ്രഖ്യാപിത നയമെന്നും അദ്ദേഹം ഉദ്ഘാടനം പ്രസംഗത്തിൽ സൂചിപ്പിച്ചു.  
 

 
ഇടതു സർക്കാരിന്റെ കെടുകാര്യസ്ഥത മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്ത് വികസന മുരടിപ്പുണ്ടാക്കി എന്നും അദ്ദേഹം ആരോപിച്ചു.
 


 യോഗത്തിൽ കടനാട് ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ,  ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജെയിംസ്,  കെഡിപി നേതാവ് സിബി അഴകൻപറമ്പിൽ,  ബേബി കട്ടക്കൽ, ബിജു പി കെ, ജയ്സൺ ജോർജ് പുത്തൻകണ്ടം,  ഉഷാ രാജു,  ജോസ് പ്ലാശനാൽ, റീത്താ ജോർജ്,  സിബി ചക്കാലക്കൽ,  മധു കുന്നേൽ, പൗളി തങ്കച്ചൻ,  ബിന്നി ചോക്കാട് മത്തച്ചൻ അരീപറമ്പിൽ,  സെബാസ്റ്റ്യൻ കല്ലുവെട്ടത്ത്,  കെ എസ് മോഹനൻ, ജയ്സൺ അറക്കേമഠത്തിൽ,  എബി എബ്രഹാം, പി എം സെബാസ്റ്റ്യൻ, ജോഷി നെല്ലിക്കുന്നേൽ,  ജോണി പുതേടൻ എന്നിവർ പ്രസംഗിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments