ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി പാലാ മീനച്ചില്‍ താലൂക്ക് ബ്രാഞ്ചിന്റെ ഉദ്ഘാടനം 29 ന് പാലാ കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ് ഹാളില്‍ നടക്കും.
3 ന് നടക്കുന്ന സമ്മേളനത്തില്‍ മാണി സി. കാപ്പന്‍ എം.എല്‍.എ. ബ്രാഞ്ചിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഡോ. സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തും.
റവ. ഡോ. ജോസഫ് മലേപ്പറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ മുഖ്യാതിഥിയായിരിക്കും. ജേക്കബ് സേവ്യര്‍ കയ്യാലക്കകം അദ്ധ്യക്ഷത വഹിക്കും.
സമ്മേളനത്തില്‍ പി.എം. വര്‍ഗീസ് പാലാത്തിനെ ആദരിക്കും. സുമേഷ്, സന്തോഷ് മരിയസദനം, കുര്യന്‍ ജോസഫ്, സി.സി. മൈക്കിള്‍, സെബാസ്റ്റ്യന്‍ ജോസഫ്, തങ്കച്ചന്‍ കാപ്പില്‍, കുട്ടിച്ചന്‍ കീപ്പുറം, ജോസ് ചന്ദ്രത്തില്‍ എന്നിവര്‍ ആശംസകള്‍ നേരും.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments