പാലാ മരിയാസദനില്‍ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനചാരണം



മരിയാസദനം, പാലാ  ജനമൈത്രി പോലീസ്, പാലാ എക്‌സൈസ് വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ മരിയാസദനില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചാരണം സംഘടിപ്പിച്ചു.

പാലാ മുനിസിപ്പാലിറ്റി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പിലിന്റെ അധ്യക്ഷതയില്‍  പാലാ നഗരസഭ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ ലഹരിവിരുദ്ധ ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. 


 
പാലാ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ജെക്‌സി ജോസഫ് വിഷയാവതരണം നടത്തി.  മേലുകാവ്മറ്റം സെന്റ് തോമസ് ഇടവക വികാരി ഫാ. ഡോ. ജോര്‍ജ് കാരംവെലില്‍ അനുഗ്രഹ പ്രഭാഷണം നടത്തി.പാലാ സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ് എസ്.ഐ. ബിനോയ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. 
 

 
കടനാട് പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി, പാലാ മുനിസിപ്പാലിറ്റി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.


സമ്മേളനത്തില്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്ന പാലാ സബ് ജയില്‍ സൂപ്രണ്ട് സി.ഷാജി, പാലാ ജനമൈത്രി പോലീസ് എസ്.ഐ. സുദേവ് എസ്. എന്നിവരെ ആദരിച്ചു.

മരിയസദനം ഡയറക്ടര്‍ സന്തോഷ് ജോസഫ് സ്വാഗതവും  അലീന ജോബി നന്ദിയും പറഞ്ഞു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments