ലണ്ടൻ നഗരത്തിൽ ചുറ്റിത്തിരിഞ്ഞ് മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും…


മലയാളികളുടെ പ്രിയതാരങ്ങളാണ് മമ്മൂട്ടിയും ദുല്‍ഖർ സല്‍മാനും. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകർക്ക് ആവേശമാണ്. ‘ടർബോ’ എന്ന ചിത്രത്തിന്റെ ബ്ലോക്ബസ്റ്റർ വിജയത്തിന് പിന്നാലെ, ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യുടെ തിരക്കിലാണ് മമ്മൂട്ടി.
 വെങ്കി അട്ലൂരി സംവിധാനം ചെയ്യുന്ന ‘ലക്കി ബാസ്കർ’ ആണ് ദുല്‍ഖറിന്റെ വരാനിരിക്കുന്ന ചിത്രം. ഇപ്പോഴിതാ, ലണ്ടനില്‍ വെക്കേഷൻ അസ്വദിക്കുന്ന മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. ഡാർക്ക്
 ആഷ് നിറത്തിലുള്ള ഹുഡ് ഷർട്ടും, ബീജ് ട്രൗസറും, സ്നീക്കറുകളും ധരിച്ച എന്നത്തേയും പോലെ മാസ്സ് ലുക്കിലാണ് മമ്മൂട്ടി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. ഐസ്-ബ്ലൂ ഷർട്ടില്‍ സ്റ്റൈലിഷ് ലുക്കിലാണ് ദുല്‍ഖർ എത്തിയത്.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments