വായനാദിനത്തിൽ കെ ആർ നാരായണൻ്റെ സ്മരണ ഉണർത്തി

വായനാദിനത്തിൽ കെ ആർ നാരായണൻ്റെ സ്മരണ ഉണർത്തി
വായനാദിനത്തോടനുബന്ധിച്ച് കെ ആർ നാരായണൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കെ ആർ നാരായണൻ്റെ ഔദ്യോഗിക പ്രസംഗങ്ങളുടെ സമാഹരണങ്ങൾ അടങ്ങിയ പുസ്തകങ്ങൾ സൗജന്യമായി വിതരണം ചെയ്തു. പാലാ അൽഫോൻസാ കോളജ്

 പ്രിൻസിപ്പൽ ഫാ ഷാജി ജോൺ പുന്നത്താനത്തുകുന്നേലിന് പുസ്തകം കൈമാറി ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഉദ്ഘാടനം ചെയ്തു. കോളജ് വൈസ് പ്രിൻസിപ്പൽ ഡോ സിസ്റ്റർ മിനിമോൾ മാത്യു, സാംജി പഴേപറമ്പിൽ, കുഞ്ഞുമോൻ മാടപ്പാട്ട്, ഡോ സിസ്റ്റർ പ്രിയ തുടങ്ങിയവർ പങ്കെടുത്തു. 
കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ ഫൗണ്ടേഷൻ കെ ആർ നാരായണൻ്റെ സ്മരണ നിലനിർത്തുന്നതിനാണ് കോളജുകൾക്കും സ്കൂളുകൾക്കും സൗജന്യമായി നൽകുന്നത്.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34 

Post a Comment

0 Comments