പാലാ രൂപതയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും സ്കൂളുകളെയും അനുമോദിച്ചു
പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള വിദ്യാലയങ്ങളിൽ പഠിച്ച് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും നൂറു ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും ആദരിച്ചു.
ഇന്ന്(ബുധൻ) ഉച്ചകഴിഞ്ഞ് 2.30 ന് സെൻ്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ വികാരി ജനറാൾ മോൺ.ഡോ.ജോസഫ് മലേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജയിംസ് ഉദ്ഘാടനം ചെയ്തു.
കോർപറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ, അക്കാദമിക് കൗൺസിൽ സെക്രട്ടറി ഫാ.ജോൺ കണ്ണന്താനം, ടീച്ചേഴ്സ് ഗിൽഡ് ഡയറക്ടർ ഫാ.ജോർജ് വരകുകാലാപറമ്പിൽ, പ്രസിഡൻ്റ് ജോബി കുളത്തറ, സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ
ഫാ.ജോസഫ് തെങ്ങുംപള്ളിൽ, ഷിനു ആനത്താരക്കൽ, വിദ്യാർത്ഥി പ്രതിനിധി ശ്രേയ എസ് നായർ എന്നിവർ പ്രസംഗിച്ചു. ബെന്നിച്ചൻ പി. ഐ, സിബി തോട്ടക്കര, ജോജോ മണ്ണൂർ, ജോസ് മാത്യു, റിൻ്റ അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments