കുടുംബസമേതം കുളിക്കാനെത്തി; വിദ്യാര്‍ഥി അടക്കം രണ്ട് പേര്‍ മുങ്ങിമരിച്ചു

വാമനപുരം നദിയില്‍ വിദ്യാര്‍ഥിയുള്‍പ്പെടെ രണ്ടുപേര്‍ മുങ്ങി മരിച്ചു. പാലോട് ചെറ്റച്ചല്‍ പമ്പ്ഹൗസിനു സമീപം കുളിക്കാനിറങ്ങിയ തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ബിനു (37), പാലോട് നന്ദിയോട് പച്ച സ്വദേശി കാര്‍ത്തിക് (16) എന്നിവരാണ് മരിച്ചത്. കാര്‍ത്തിക് വിതുര സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. ഉച്ചയ്ക്ക് 3.30 നാണ് സംഭവം. അവധി ദിവസമായതിനാല്‍

 കുടുംബസമേതം കുളിക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. കുളിക്കുന്നതിനിടയില്‍ സംഘത്തിലെ കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടതുകണ്ട് അവരെ രക്ഷിക്കാനിറങ്ങിയതാണ് ബിനു. കുട്ടികളെ രക്ഷിച്ചെങ്കിലും ബിനുവും കാര്‍ത്തിക്കും

 മുങ്ങിപോകുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയിരുന്നു. ഉടന്‍ വിതുര താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34 

Post a Comment

0 Comments