രവിവാര പാഠശാല പ്രവേശനോത്സവവും പഠനോപകരണ വിതരണവും നടത്തി


കുണിഞ്ഞി  എസ്എന്‍ഡിപി യോഗം 668ാം നമ്പര്‍ ശാഖയുടെയും യൂത്ത് മൂവ്വ്മെന്റ് ,വനിതാ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ രവിവാരപാഠശാല പ്രവേശനോത്സവവും വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണവും നടത്തി. പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എ.കെ.ഭാസ്‌ക്കരന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സാജു കോലത്തേല്‍ അധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപി യോഗം യൂണിയന്‍ വൈസ് ചെയര്‍മാന്‍ വി.ബി. സുകുമാരന്‍ പ്രഭാഷണവും യൂണിയന്‍ വനിതാ സംഘം സെക്രട്ടറി സ്മിതാ ഉല്ലാസ് മുഖ്യ പ്രഭാഷണവും നടത്തി. 

കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണം യൂണിയന്‍ കമ്മിറ്റി അംഗം എ. ഇ നാരയണന്‍ അരീപ്ലാക്കല്‍ നിര്‍വ്വഹിച്ചു.എസ്എസ്എല്‍സി ക്ക് ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ യോഗത്തില്‍ അനുമോദിച്ചു.ശാഖ വൈസ് പ്രസിഡന്റ് രമേശ് തോട്ടത്തില്‍ ,യൂത്ത് മൂവ്മെന്റ് സെക്രട്ടറി ശരത്
 പി.സി,വനിതാ സംഘം വൈസ് പ്രസിഡന്റ് മിനി വിജയകുമാര്‍ , സെക്രട്ടറി അജികോലത്തേല്‍, വിവാര പാഠശാല ഹെഡ്മിസ്ട്രസ് ജിജിമനോജ് എന്നിവര്‍ പ്രസംഗിച്ചു. ശാഖയിലെ കുമാരി സംഘം ഭാരവാഹികളായി ആര്യരമേശ് (പ്രസിഡന്റ് ),അനുപമ സി.എസ് ( വൈസ് പ്രസിഡന്റ് ),ആതിരാ സാബു (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments